സുശീലാ ഗോപാലന് അന്ത്യാഞ്ജലി
തിരുവനന്തപുരം: ഡിസംബര്‍ 19 ബുധനാഴ്ച അന്തരിച്ച സുശീലാ ഗോപാലന്റെ മൃതദേഹം സ്വദേശമായ മുഹമ്മയിലേക്ക് കൊണ്ടുപോയി. മുഹമ്മയിലെ ചിരപ്പന്‍ചിറയിലെ വസതിയില്‍ വൈകീട്ട് അഞ്ച് മണിക്ക് ശവസംസ്കാരം നടക്കും.
തിരുവനന്തപുരത്തെ എകെജി സെന്ററില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ വ്യാഴാഴ്ച രാവിലെ ആയിരങ്ങള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി എ. കെ. ആന്റണിയും പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനും വ്യാഴാഴ്ച രാവിലെയും അന്തിമോപചാരമര്‍പ്പിക്കാനെത്തി.
സിപിഎം നേതാക്കളായ ഇ. കെ. നായനാര്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം. വിജയകുമാര്‍, രവീന്ദ്രനാഥ് എന്നിവരും കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള, ആര്‍എസ്പി നേതാവ് പി. ജെ. ചന്ദ്രചൂഡന്‍, സിപിഐ നേതാവ് സത്യന്‍ മൊകരിേ എന്നിവരും അന്തിമോപചാരമര്‍പ്പിച്ചു.
രാവിലെ 9.30ഓടെയാണ് മൃതദേഹം മുഹമ്മയിലേക്ക് കൊണ്ടുപോയത്. സിപിഎം നേതാക്കള്‍ മൃതദേഹത്തെ അനുഗമിച്ചു. സിപിഎം നേതാക്കളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എസ്. രാമചന്ദ്രന്‍ പിള്ള എന്നിവര്‍ ശവസംസ്കാരം ചടങ്ങുകളില്‍ പങ്കെടുക്കും.












Click it and Unblock the Notifications