സുശീലാഗോപാലന്റെ മൃതദേഹം സംസ്കരിച്ചു
ആലപ്പുഴ: ആലപ്പുഴജില്ലയിലെ മുഹമ്മയിലുള്ള വസതിയില്‍ ഡിസംബര്‍ 20 വ്യാഴാഴ്ച സുശീലാഗോപാലന്റെ മൃതദേഹം സംസ്കരിച്ചു. സംസ്ഥാനബഹുമതികളോടെയായിരുന്നു സംസ്കാരച്ചടങ്ങ്.
വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംസ്കാരച്ചടങ്ങ് വച്ചിരുന്നെങ്കിലും നേതാവിനെ ഒരു നോക്കുകാണാനുള്ള നേതാക്കളുടെയും അനുയായികളുടെയും തിരക്ക് മൂലം സംസ്കാരം പിന്നെയും വൈകി. രാവിലെ തിരുവനന്തപുരം എകെജി സെന്ററില്‍ നിന്നും മൃതദേഹം മുഹമ്മയിലെ വീട്ടിലേക്ക് കൊണ്ടുവന്നു. മകള്‍ ലൈലയും ഭര്‍ത്താവ് കരുണാകരനും മൃതദേഹത്തെ അനുഗമിച്ചിരുന്നു.
മുഹമ്മയിലെ ചീരത്തച്ചിറത്തറവാട്ടിലേക്ക് പ്രിയനേതാവിനെ ഒരു നോക്കുകാണാന്‍ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ എത്തി. മന്ത്രി ജി. കാര്‍ത്തികേയന്‍, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, പ്രകാശ്കാരാട്ട്, സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍, മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാര്‍, എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദ്കുട്ടി എന്നിവര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി.












Click it and Unblock the Notifications