യുദ്ധത്തിലേക്ക് നീങ്ങരുത് :അന്നന്‍
ഐക്യരാഷ്ട്രസഭ: ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചയിലൂടെ അഭിപ്രായഭിന്നതകള്‍ പരിഹരിക്കണമെന്ന് ഐക്യരാഷ്ടസമിതി സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ അഭിപ്രായപ്പട്ടുെ. ഒരു കാരണവശാലും യുദ്ധത്തിലേക്ക് നീങ്ങിക്കൂടെന്നും കോഫി അന്നന്‍ പറഞ്ഞു.
വര്‍ഷാവസാന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അന്നന്‍. പ്രശ്നങ്ങള്‍ക്ക് സൈനികപരിഹാരം ഇല്ലെന്നതിനാല്‍, സംഭാഷണങ്ങളിലൂടെയും രാഷ്ട്രീമാര്‍ഗ്ഗങ്ങളിലൂടെയും പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. - അന്നന്‍ പറഞ്ഞു.
ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെയുണ്ടായ തീവ്രവാദിആക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കാര്യങ്ങള്‍ ഒരു കാരണവശാലും യുദ്ധമായി മാറരുതെന്നായിരുന്നു അന്നന്റെ മറുപടി. യുദ്ധത്തിലേക്ക് നീങ്ങാതെ തന്നെ ഇന്ത്യയ്ക്കും പാകിസ്ഥാനും തമ്മില്‍ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ കഴിയുമെന്നും അന്നന്‍ പ്രത്യാശപ്രകടിപ്പിച്ചു.












Click it and Unblock the Notifications