Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ തെളിവ് വെളിപ്പെടുത്തണം : യുഎസ്

വാഷിംഗ്ടണ്‍ : പാര്‍ലമെന്റാക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെന്നതിനുളള തെളിവുകള്‍ വെളിപ്പെടുത്താന്‍ ഇന്ത്യയോട് അമേരിക്ക. മുഷാറഫ് ആക്രമണത്തെ തളളിപ്പറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യ കൈവശമുളള തെളിവുകള്‍ വെളിപ്പെടുത്തണമെന്ന് അമേരിക്കന്‍ സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് റിച്ചാര്‍ഡ് ബുച്ചര്‍ ആവശ്യപ്പെട്ടു.

വീണ്ടുമൊരു ഇന്ത്യാ-പാക് യുദ്ധമൊഴിവാക്കാന്‍ അമേരിക്കന്‍ സ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ ഇരു രാജ്യങ്ങളുമായി ചര്‍ച്ച നടത്തി വരുന്നതിനിടയിലാണ് അമേരിക്കയുടെ പുതിയ ആവശ്യം. അഫ്ഗാന്‍ യുദ്ധത്തില്‍ തങ്ങളെ അകമഴിഞ്ഞ് സഹായിച്ച പാകിസ്താന്റെ ഭീകര വിരുദ്ധ നിലപാടില്‍ സംശയമില്ലെന്നാണ് അമേരിക്കന്‍ വ്യാഖ്യാനം. കോളിന്‍ പവല്‍ വിദേശമന്ത്രി ജസ്വന്ത് സിംഗുമായി തിങ്കളും ചൊവയും ചര്‍ച്ച നടത്തി. മുഷാറഫുമായി ബുധനാഴ്ചയും.

ആക്രമണത്തെക്കുറിച്ച് സംയുക്ത അന്വേഷണം നടത്തണമെന്ന മുഷാറഫിന്റെ ആവശ്യം വാജ്പേയി തളളിക്കളഞ്ഞയുടനെയാണ് ബുച്ചറിന്റെ പ്രസ്താവന. കൊല്ലപ്പെട്ട തീവ്രവാദികള്‍ അഞ്ചുപേരും പാകിസ്താനികളാണെന്നതിനപ്പുറം മറ്റെന്തു തെളിവാണ് വേണ്ടതെന്ന് വാജ്പേയി ചോദിച്ചിരുന്നു. എന്നാല്‍ പ്രശ്നം നയതന്ത്ര തലത്തില്‍ പരിഹരിക്കുന്നതിനാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+