ഗാസി ബാബയ്കായി തിരച്ചില്‍
ഗാസി ബാബയ്കായി തിരച്ചില്‍
ഡിസംബര്‍ 21, 2001
ശ്രീനഗര്‍: ജെയ്ഷ് എ മുഹമ്മദ് നേതാവായ ഗാസി ബാബയ്കായി സുരക്ഷാസൈനികല്‍ തിരച്ചില്‍ തുടങ്ങി.
ഡിസംബര്‍ 13ന് ദില്ലിയില്‍ നടന്ന ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരില്‍ ഒരാള്‍ ഗാസിബാബ യാണെന്നാണ് സുരക്ഷാസൈനികരുടെ കണ്ടെത്തല്‍.
തെക്കന്‍ കശ്മീരിലാണ് തെരച്ചില്‍ നടത്തുന്നത്. ബാബയെക്കുറിച്ച് വിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
പാര്‍ലമെന്റ് ആക്രമണത്തിന് പിന്നില്‍ ജെയ്ഷ് എ മുഹമ്മദും ലഷ്കര്‍ എ തോയിബയുമാണെന്നാണ് അനുമാനം. ഇവരെ സഹായിച്ചത് പാകിസ്താന്റെ രഹസ്യാന്വേഷണ വിഭാഗവും. എന്നാല്‍ ഇവരെല്ലാം ആക്രമണത്തില്‍ പങ്കില്ലെന്നാണ് വീണ്ടും വീണ്ടും പറയുന്നത്. ഇത് അവരുടെ തന്ത്രം മാത്രമാണെന്നാണ് ഇന്ത്യയുടെ വാദം.
കശ്മീരിലെങ്ങും കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിര്‍ത്തിയിലുടനീളം സൈനികരെ നിയോഗിച്ചിരിക്കുകയാണ്.












Click it and Unblock the Notifications