സ്വത്ത് മരവിപ്പിച്ചത് ഇന്ത്യ സ്വാഗതം ചെയ്തു
സ്വത്ത് മരവിപ്പിച്ചത് ഇന്ത്യ സ്വാഗതം ചെയ്തു
ഡിസംബര്‍ 21, 2001
ദില്ലി: ലഷ്കര്‍-എ-തോയിബയുടെ സ്വത്ത് മരവിപ്പിക്കാനുളള യുഎസ് തീരുമാനം ഇന്ത്യ സ്വാഗതം ചെയ്തു. ദീര്‍ഘകാലമായി ഇന്ത്യ കാത്തിരുന്ന നടപടിയാണിതെന്ന് വിദേശകാര്യമന്ത്രി ജസ്വന്ത് സിംഗ് അഭിപ്രായപ്പെട്ടു.
ഡിസംബര്‍ 21വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ സുരക്ഷസമിതിയുടെ അനൗദ്യോഗിക യോഗത്തിനു ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസംബര്‍ 13ന്റെ ആക്രമണത്തിനു ശേഷമുളള സ്ഥിതിഗതികള്‍ യോഗം ചര്‍ച്ച ചെയ്തു. യോഗത്തില്‍ പ്രധാനമ്രന്തി അധ്യക്ഷനായിരുന്നു. സ്ഫോടനത്തിനുത്തരവാദികളായ ജെയിഷ്-എ-മുഹമ്മദ് , ലഷ്കര്‍-എ-തോയിബ എന്നീ ഭീകരസംഘടനകളെ നിരോധിക്കണമെന്ന് പാകിസ്താനോടാവശ്യപ്പെടണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
ജസ്വന്ത് സിംഗിനു പുറമേ എല്‍.കെ.അദ്വാനി, ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നീ മന്ത്രിമാരും സൈനിക മേധാവികളും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications