ഫെയര്‍ഫാര്‍മ മജീദിന് കോടതി വിലക്ക്
കൊച്ചി: എയ്ഡ്സിനുള്ള മരുന്നുണ്ടാക്കരുതെന്ന് ഫെയര്‍ഫാര്‍മഉടമ മജീദിനെ ഹൈക്കോടതി വിലക്കി. ഡിസംബര്‍ 21വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഇത്സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
മരുന്നിനെപ്പറ്റി പരസ്യം നല്കരുതെന്നും കോടതി വിലക്കിയിട്ടുണ്ട്. ഹൈക്കോടതി ചീഫ്ജസ്റിസ് ബി.എന്‍. ശ്രീകൃഷ്ണയും ജസ്റിസ് എം. രാമചന്ദ്രനും അംഗങ്ങളായ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് ഈ വിധി പ്രസ്താവിച്ചത്. പീപ്പിള്‍സ് യൂണിയന്‍ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ജനറല്‍ സെക്രട്ടറി വി.വി. വേണുഗോപാലാണ് പരാതി നല്കിയത്. എയ്ഡ്സ്രോഗം സുഖപ്പെടുത്തുമെന്ന് അവകാശപ്പെട്ടുകൊണ്ടുള്ളമജീദിന്റെ മരുന്ന്വില്പനയും വിപണനവും പരസ്യങ്ങളും വിലക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരന്‍ ഹര്‍ജി നല്കിയത്.
എയ്ഡ്സും ബുദ്ധിമാന്ദ്യവുമടക്കം ഒട്ടേറെ രോഗങ്ങള്‍ക്ക് മറുമരുന്നാണെന്ന് അവകാശപ്പെട്ട് മജീദ് നിര്‍മ്മിക്കുന്ന മരുന്നിന് ആവശ്യമായ ലൈസന്‍സില്ലെന്നും കോടതികണ്ടെത്തി. ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ട് അനുസരിച്ച് മജീദ് ലൈസന്‍സ് എടുത്തിരുന്നെങ്കിലും അത് പിന്നീട് ഡ്രഗ്സ് കണ്‍ട്രോളര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ ഡ്രഗ്സ് കണ്‍ട്രോളറുടെ ഈ നടപടിയെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് സ്റേ ചെയ്തിരുന്നു.
എന്നാല്‍ സിംഗില്‍ ബഞ്ച്സ്റേ വെള്ളിയാഴ്ച ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന കാര്യമായതിനാല്‍ ഡ്രഗ്സ് കണ്‍ട്രോളറുടെ നടപടിയില്‍ വളരെ ശ്രദ്ധിച്ചേ കോടതി ഇടപെടാവൂ എന്നും ഡിവിഷന്‍ ബഞ്ച് പറഞ്ഞു. നേരത്തെ ബോംബെ ഹൈക്കോടതിയും എയ്ഡ്സിനുള്ള മരുന്നിന് പരസ്യംനല്കുന്നതില്‍ നിന്നും മജീദിനെ വിലക്കിയിരുന്നു.












Click it and Unblock the Notifications