യുഡിഎഫ് വാക്കുപാലിക്കുന്നില്ല: വെള്ളാപ്പള്ളി
കോട്ടയം: കള്ള് സഹകരണ സംഘങ്ങള്‍ പിരിച്ചുവിടുമെന്ന് കോണ്‍ഗ്രസ് നേതാക്കളായ കെ. മുരളീധരനും ഉമ്മന്‍ചാണ്ടിയും എസ്എന്‍ഡിപിക്ക് ഉറപ്പുതന്നിരുന്നതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ വാക്കുമാറി ക്രിസ്തുമത മേലധ്യക്ഷന്മാരുടെ താല്പര്യത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അവരുടെ താല്പര്യങ്ങളെ സംരക്ഷിക്കാനായി ബാറുകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് യുഡിഎഫ് കൈകൊള്ളുന്നത്.
ഇപ്പോള്‍ കള്ള് ഷാപ്പുകള്‍ വ്യക്തികളെ ഏല്പിക്കുന്നതിനെ എതിര്‍ക്കുന്ന സുധീരന്‍ അബ്കാരികളുടെ പണം വാങ്ങിയാണ് തിരഞ്ഞെടുപ്പില്‍ ജയിച്ചത്. തൃശൂരിലെ മദ്യലോബിക്ക് വേണ്ടിയാണ് സുധീരന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
കള്ളും പണവും വാങ്ങി പ്രസംഗം നടത്തുന്നയാളാണ് സുകുമാര്‍ അഴീക്കോടെന്നും വെള്ളാപ്പള്ളി ആരോപിച്ചു.












Click it and Unblock the Notifications