കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഷ്കാറിന്റെ സ്വത്തുക്കള്‍ യുഎസ് മരവിപ്പിച്ചു

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: തീവ്രവാദ സംഘടനയായ ലഷ്കാര്‍-ഇ-തോയിബയുടെ സ്വത്തുവകകള്‍ യുഎസ് മരവിപ്പിച്ചു.

പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഉമ്മ തമീര്‍-ഇ-നോ എന്ന സംഘടനയുടെ സ്വത്തുകളും മരവിപ്പിക്കുന്നതായി പ്രസിഡന്റ് ജോര്‍ജ് ബുഷ് അറിയിച്ചു.

നേരത്തെ ചില തീവ്രവാദ സംഘടനകളുടെ സ്വത്തുവകകള്‍ യുഎസ് മരവിപ്പിച്ചിരുന്നു. ഈ സംഘടനകളുടെ കൂട്ടത്തില്‍ ലഷ്കാര്‍-ഇ-തോയിബയെയും ഉള്‍പ്പെടുത്തുന്നതായി ബുഷ് അറിയിച്ചു.

ഇന്ത്യാ-പാക് ബന്ധം വഷളാക്കാനും പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെ താഴ്ത്തികെട്ടാനും ബോധപൂര്‍വം ശ്രമങ്ങള്‍ നടത്തുന്ന സംഘടനയാണ് ലഷ്കാര്‍. പാക്കിസ്ഥാനിലും ഇന്ത്യയിലും ഈ സംഘടന ഭീകരവാദ പ്രവര്‍ത്തനം നടത്തുന്നുണ്ട്- ബുഷ് പറഞ്ഞു.

ലഷ്കാറിനെ തകര്‍ക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും ഒറ്റകെട്ടായി മുന്നോട്ടുവരണമെന്ന് ബുഷ് ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X