Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയെ ഒഴിവാക്കിയത് വിവാദമാകുന്നു

കൊച്ചി: ഗ്രാന്റ് കേരള ഫെസ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയത് വിവാദമാകുന്നു.

കെടിഡിസി ചെയര്‍പേഴ്സണ്‍ പത്മജയും ടൂറിസം മന്ത്രി കെ.വി. തോമസും സംഘാടകരായുള്ള ഗ്രാന്റ് കേരളാഫെസ്റിവല്‍ ഡിസംബര്‍ 22ശനിയാഴ്ച മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനാണ് ഉദ്ഘാടനം ചെയ്തത്.

ഇത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മേളയായതിനാല്‍ പ്രോട്ടോക്കോളനുസരിച്ച് മുഖ്യമന്ത്രിക്ക് അസൗകര്യമുണ്ടെങ്കില്‍ ടൂറിസം മന്ത്രിതന്നെയാണ് മേള ഉദ്ഘാടനം ചെയ്യേണ്ടത്.

വാസ്തവത്തില്‍ മുഖ്യമന്ത്രി പ്രത്യേക പരിപാടികളൊന്നുമില്ലാതെ എറണാകുളം ഗസ്റ് ഹൗസില്‍ കഴിയുമ്പോഴാണ്, തൊട്ടടുത്ത് മറൈന്‍ഡ്രൈവില്‍ മേള കരുണാകരന്‍ ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി രണ്ടു ദിവസം കൊച്ചിയിലുണ്ടാകുമെന്നറിഞ്ഞിട്ടും സംഘാടകര്‍ അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നുവെന്നും പരാതിയുണ്ട്.

ഗ്രാന്‍ഡ് കേരളാഫെസ്റിവല്‍ ഐ ഗ്രൂപ്പിന്റേതാക്കാനുള്ള ശ്രമമാണ് ഇതിന്റെ പിന്നിലെന്നും വ്യാഖ്യാനമുണ്ട്.എന്നാല്‍ മേള സര്‍ക്കാരിന്റെയല്ല, സ്വകാര്വ സംരംഭകരുടെയാണെന്നും വാദമുയര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+