മണിച്ചന്‍ വ്യാജരേഖ ചമച്ചതിന് തെളിവ് ഹാജരാക്കി
കൊല്ലം: മദ്യദുരന്തകേസിലെ 16-ാം പ്രതിയുംഅബ്കാരി കോണ്‍ട്രാക്ടറുമായ സുഗതന്റെ പേരില്‍ മണിച്ചന്‍ വ്യാജരേഖകള്‍ ഉണ്ടാക്കിയതിന്റെ തെളിവുകള്‍ കൊല്ലം സെഷന്‍സ് കോടതിയില്‍ ഹാജരാക്കി.
ചിറയിന്‍കീഴ് റേഞ്ചിലെ കള്ള്ഷാപ്പുകള്‍ ലേലത്തില്‍ പിടിച്ച സുഗതന്‍ അവ നോക്കിനടത്താന്‍ മണിച്ചനെ ഏല്പിച്ചുവെന്ന് കാണിക്കുന്ന രേഖകള്‍ വ്യാജമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഹാജരാക്കിയത്. തിരുവന്തപുരം ഫോറന്‍സിക് ലാബ് ഡോക്യുമെന്റ്സ് വിഭാഗം ഡയറക്ടര്‍ കെ. ആര്‍. രവിദാസാണ് ഈ തെളിവുകള്‍ ഹാജരാക്കിയത്. കേസിലെ സാക്ഷിയാണ് രവിദാസ്.
കരാറിലെ മണിച്ചന്റെ ഒപ്പ് യഥാര്‍ഥമാണെങ്കിലും സുഗതന്റെ ഒപ്പ് വ്യാജമാണെന്ന് രവിദാസ് പറഞ്ഞു.












Click it and Unblock the Notifications