കൊപ്ര സംഭരിക്കാന്‍ നാഫെഡിനു ഉത്തരവ്
തിരുവനന്തപുരം: കൊപ്ര സംഭരിക്കാന്‍ നാഫെഡിനു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നല്‍കി. കൃഷി മന്ത്രി കെ.ആര്‍. ഗൗരിയമ്മ അറിയിച്ചതാണിത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നാഫെഡ് വരുത്തിവച്ച 300 കോടി രൂപയുടെ നഷ്ടം ഇത്തവണ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതിനല്‍കിയ 124 സൊസൈറ്റികള്‍ക്കു പുറമെ കെപിസിസി ജ-നറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായുള്ള യുഡിഎഫ് ഉപസമിതി നിര്‍ദ്ദേശിക്കുന്ന സമിതികളേയും കൊപ്ര സംഭരിക്കാന്‍ അനുവദിക്കും. ഇതിനു പുറമേ കൊപ്ര സംഭരിക്കാന്‍ തയ്യാറാകുന്ന മറ്റു സൊസൈറ്റികള്‍ക്ക് വിശദമായ പരിശോധനയ്ക്കു ശേഷം സംഭരണാനുമതി നല്‍കും.
കൊപ്ര സംഭരണത്തില്‍ ഉണ്ടെന്ന് ആരോപിക്കുന്ന അഴിമതി തടയാന്‍ വിജ-ിലന്‍സിന്റെ മൂന്ന് സ്ക്വാഡുകളുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷനുകളിലെ പഴയ കൊപ്രയെല്ലാം നീക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പുതുതായി സംഭരിക്കുന്ന കൊപ്ര മാത്രമേ ഇവിടെ സംഭരിക്കുകയുള്ളൂ എന്നും മന്ത്രി പരഞ്ഞു.












Click it and Unblock the Notifications