പരിയാരംകേസില്‍ സര്‍ക്കാര്‍ കക്ഷിചേരും
കൊച്ചി: കേരളത്തിലെ സഹകരണ മെഡിക്കല്‍ കോളെജുകള്‍ക്ക് അനമതി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ യോഗം ഉടന്‍ ചേരണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ കേസില്‍ കേരളം കക്ഷിചേരും.
സഹകരണ വകുപ്പുമന്ത്രി എം. വി. രാഘവന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പരിയാരം മെഡിക്കല്‍ കോളെജില്‍ നിന്ന് എംബിബിഎസ് കഴിഞ്ഞ 200 പേര്‍ക്ക് സേവനം നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇവര്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനും കഴിയുന്നില്ല.
വിഷയം ജനവരി ഏഴിന് സുപ്രീം കോടതിയുടെ പരിഗണനയ്ക് വരുകയാണ്. ഇരു കോളെജുകളും പരിശോധിച്ച ഐഎംസി സംഘം അനുകൂല റിപ്പോര്‍ട്ടാണ് നല്‍കിയത്. കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി ഡോ.സി.താക്കുറും കോളെജുകള്‍ക്ക് അനുമതി നല്‍കുന്നതിനോട് അനുകൂലമാണ്.
കൊച്ചിയിലെ കോളെജിനുള്ള കെട്ടിടത്തിന് വീണ്ടും ടെണ്ടര്‍ വിളിക്കാനാണ് ഉദ്ദേശം. പത്ത് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കും.- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications