ആര്‍സിസിയില്‍ പുതിയ ചികിത്സാസംവിധാനം
തിരുവനന്തപുരം: റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ നാല് പുതിയ ചികിത്സാസംവിധാനങ്ങള്‍ നിലവില്‍ വന്നു.
ടെലിമെഡിസിന്‍, തെറട്രോണ് എലൈറ്റ്-60, ക്യുആര്‍ഐ റിമോട്ട് ആഫ്റ്റര്‍ ലോഡിംഗ് ബ്രാര്ക്കി തെറാപ്പി യൂണിറ്റ്, ഡെമോണ്സ്ട്രേഷന് മൈക്രോസ്കോപ്പ് എന്നിവയാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
രോഗികള്‍ക്ക് ആര്സിസിയിലെത്താതെ തന്നെ ആര്‍സിസി ഡോക്ടര്‍മാരുമായി ബന്ധപ്പെടാന്‍ ടെലിമെഡിസിനിലൂടെ കഴിയും. രോഗികള്‍ അതാതുസ്ഥലങ്ങളിലുള്ള ഡോക്ടര്‍മാരെ സമീപിച്ചാല്‍ മതി. ആ ഡോക്ടര്‍ ടെലിമെഡിസിന്‍ നോഡല്‍ സെന്റര്‍ വഴി ആര്‍സിസി ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്ത് ചികിത്സനടത്തിക്കൊള്ളും. ആര്‍സിസിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പള്ളി, എറണാകുളം, പാലക്കാട്, പത്തനംതിട്ട, കണ്ണൂര്‍ എന്നീ കാന്‍സര്‍ പരിശോധനാകേന്ദ്രങ്ങള്‍ ടെലിമെഡിസിന്‍ നോഡല്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.
റേഡിയേഷന് ചികിത്സനല്കുന്നതിനുള്ള കോബാള്‍ട്ട് 60 ടെലി തെറാപ്പി മെഷീനായ തെറട്രോണ് എലൈറ്റ് 60 ന്റെ പ്രവര്‍ത്തനവും തുടങ്ങി. ദിനംപ്രതി നൂറോളം രോഗികള്‍ക്ക് ഈ യന്ത്രത്തില്‍ ചികിത്സ തേടാം. രണ്ടു കോടിയാണ് ഈ ഉപകരണത്തിന്റെ വില.
ഇന്ത്യയിലെ നിര്‍മ്മിച്ച ആദ്യത്തെ സ്വദേശി കമ്പ്യൂട്ടര്‍ നിയന്ത്രിത റേഡിയോ തെറാപ്പി ഉപകരണമാണ് ക്യുആര്‍ഐ റിമോട്ട് ആഫ്ടര്‍ ലോഡിംഗ് ബ്രാക്കി തെറാപ്പി യൂണിറ്റ്. ഗര്‍ഭാശയ കാന്‍സറിനുള്ള റേഡിയോ തെറാപ്പി ചികിത്സ ഇതിലൂടെ ലഭിക്കും. 25-30 ലക്ഷം ചെലവില്‍ ആര്‍സിസി തന്നെ നിര്‍മ്മിച്ചതാണ് ഈ ഉപകരണം.
ഒരേ സമയം അഞ്ചുപേര്‍ക്ക് മൈക്രോസ്കോപ്പിലൂടെ രോഗനിര്‍ണയം നടത്താന്‍ കഴിയുന്ന ഉപകരണമാണ് ഡെമോണ്സ്ട്രേഷന് മൈക്രോസ്കോപ്പ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications