Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃക്കാക്കര പെണ്‍വാണിഭം:മറ്റൊരു സൂര്യനെല്ലി?

കൊച്ചി: രാഷ്ട്രീയക്കാര്‍, സിനിമ-ടിവിരംഗത്തെ മൂന്ന് നടികള്‍ എന്നിവരുള്‍പ്പെട്ട തൃക്കാക്കര പെണ്‍വാണിഭക്കേസില്‍ നിന്നും ഉന്നതര്‍ രക്ഷപ്പെടുന്നു. ഇതിന്റെ ഭാഗമായി 14കാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയെ പൊലീസ് കേസില്‍നിന്നൊഴിവാക്കി.

തൃക്കാക്കരപെണ്‍വാണിഭക്കേസ് പരസ്യമായ അന്നുമുതല്‍ പൊലീസില്‍ രാഷ്ട്രീയനേതാക്കളുടെ സമ്മര്‍ദ്ദം ഏറുകയായിരുന്നു. ഒടുവില്‍ നിവൃത്തിയില്ലാതെയാണ് പൊലീസ് ഉദയംപേരൂര്‍ സ്വദേശിനിയായ സ്കൂള്‍വിദ്യാര്‍ഥിനിയെ വിട്ടയച്ചത്. മറ്റൊരു സൂര്യനെല്ലി ആവര്‍ത്തിക്കാതിരിക്കാനാണ് പൊലീസ് പെണ്‍കുട്ടിയെ വിട്ടച്ചതെന്ന് കരുതുന്നു.

തൃക്കാക്കര മുസ്ലിംപള്ളിക്ക് സമീപം വാകയില്‍ ജോസിന്റെ(കാക്കനാട്ട് ജെയിംസ്) ഇരുനില വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന വേശ്യാലയം റെയ്ഡ് ചെയ്തപ്പോഴാണ് ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയടക്കം ഏഴുപേര്‍ പൊലീസ് പിടിയിലായത്.

16വയസ്സ് തികയാത്ത പെണ്‍കുട്ടിയുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ നിയമമുള്ളതിനാല്‍ കേസില്‍ നിന്നും മൈനറായ പെണ്‍കുട്ടിയെ ഒഴിവാക്കാന്‍ ഉന്നതങ്ങളില്‍ നിന്നും പൊലീസിന് നിര്‍ദേശം ലഭിക്കുകയായിരുന്നു. അല്ലെങ്കില്‍ മറ്റൊരു സൂര്യനെല്ലിയായി കേസ് മാറിയേക്കുമോ എന്ന ഭയം കേസില്‍ ഉള്‍പ്പെട്ടവര്‍ക്കുണ്ടായിരുന്നു.

ചോദ്യം ചെയ്തപ്പോള്‍ നിഷ്കളങ്കയാണെന്ന് കണ്ട് ഈ പെണ്‍കുട്ടിയെ വിട്ടയച്ചു എന്നാണ് വനിതാപൊലീസിന്റെ വിശദീകരണം. വേശ്യാലയത്തിലുള്ള സഹോദരി ശാലിനി എന്ന പെണ്‍കുട്ടിയെ കാണാനെത്തിയതാണെന്നാണ് പൊലീസ് പറയുന്നത്. അല്ലാതെ ഈ 16 കാരിക്ക് അനാശാസ്യപ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലത്രെ. എന്നാല്‍ രണ്ടാനച്ഛനുമായി പിണങ്ങി മക്കളായ ശാലിനിയും അനുജത്തിയും ആറുമാസമായി ഈ വീട്ടിലായിരുന്നെന്നും ആദ്യം പൊലീസ് തന്നെയാണ് അറിയിച്ചിരുന്നത്.

റെയ്ഡിനിടയില്‍ പൊലീസ് പിടിച്ചെടുത്ത മൂന്നു ഡയറികളില്‍ ഉന്നതരാഷ്ട്രീയക്കാരുടെയും സിനിമാസീരിയല്‍ നടികളുടെയും പേരുകള്‍ കണ്ടെത്തി. പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യശ്രമിക്കുകയും പിന്നീട് സിനിമാഭിനയത്തിലേക്ക് തിരിച്ചുവരികയും ചെയ്ത നടി, അതേ പേരുള്ള മസാലച്ചിത്രങ്ങളില്‍ അഭിനയിക്കുന്ന നടി, ഇന്റര്‍നെറ്റ് നഗ്നചിത്രങ്ങളിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒരു നേഴ്സ് എന്നിവരാണ് ഈ വേശ്യാലയത്തിലെ പ്രധാന ആതിഥേയരെന്നാണ് പൊലീസ് പറയുന്നത്. ജോസും ഭാര്യ കുഞ്ഞുമോളുമാണ് ഈ വേശ്യാലയം നടത്തിയിരുന്നത്.

കരാറുകാര്‍ ബില്ലുകളും മറ്റും എളുപ്പത്തില്‍ മാറ്റിക്കിട്ടുന്നതിനുവേണ്ടി സര്‍ക്കാര്‍ എഞ്ചിനീയര്‍മാരേയും നേതാക്കളേയും കൊണ്ടുവരുന്നത് തൃക്കാക്കരയിലെ ഈ വേശ്യാലയത്തിലേക്കാണ്. കഴിഞ്ഞ ദിവസം എസ്ഐ സനല്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട് വളഞ്ഞ് ഏഴുപേരെ കസ്റഡിയിലെടുത്തത്.

ശാലിനി, ശാലിനിയുടെ അനുജത്തിയായ 16കാരി, സ്ത്രീ,വാവ തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചുവരുന്ന സീനു സൈനുദ്ദീന്‍, അമ്മ ഖദീജ(41),നടത്തിപ്പുകാരന്‍ വാകയില്‍ ജോസ്, ഭാര്യ കുഞ്ഞുമോള്‍, കോണ്‍ട്രാക്ടര്‍ അഹ്മദ് ത്രിമതി എന്നിവരെയാണ് കസ്റഡിയിലെടുത്തത്. ഇതില്‍ ശാലിനി, സിനുസൈനുദ്ദീന്‍, അഹ്മദ് ത്രിമതി എന്നിവര്‍ക്ക് ആലുവ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. ജോസിനെയും ഭാര്യയെയും റിമാന്റ് ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+