പത്രത്തിനെതിരെ കേസ് കൊടുക്കുമെന്ന് ഷീബ
ദില്ലി: തീവ്രവാദികളുമായി ബന്ധമുണ്ടെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസ് കൊടുക്കുമെന്ന് ദില്ലിയില്‍ താമസിക്കുന്ന ഷീബ പറഞ്ഞു.
തനിക്കെതിരെ പ്രചരിച്ച കെട്ടുകഥയുടെ അടിസ്ഥാനത്തിലാണ് ഒരു പ്രമുഖ പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്ന് ഷീബ ആരോപിച്ചു. പാര്‍ലമെന്റ് ആക്രമണം നടത്തിയ ഒരു തീവ്രവാദിയുടെ മൃതദേഹത്തില്‍ നിന്നും ഷീബയുടെ മേല്‍വിലാസം കിട്ടിയെന്നായിരുന്നു പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. യഥാര്‍ഥത്തില്‍ റെയില്‍വെ സ്റേഷനില്‍ മരിച്ചുകിടക്കുകയായിരുന്ന ഷീബയുടെ ഭര്‍ത്താവിന്റെ ശരീരത്തില്‍ നിന്നാണ് മേല്‍വിലാസം കിട്ടിയിരുന്നത്.
വസ്തുതര്‍ക്കത്തിന്റെ പേരില്‍ വൈരാഗ്യമുള്ള ചിലരാണ് ഈ നുണക്കഥ പ്രചരിപ്പിച്ചതെന്ന് പത്തനംതിട്ട കല്ലൂപ്പാറ ഐക്കരപ്പടി സ്വദേശിയായ ഷീബ പറഞ്ഞു.












Click it and Unblock the Notifications