വെള്ളാപ്പള്ളി ജയിലില്‍ കിടക്കേണ്ടിവരുമായിരുന്നു
ആലപ്പുഴ: എസ്എന്‍ഡിപി ജനറല്‍സെക്രട്ടറിയല്ലായിരുന്നുവെങ്കില്‍ വെള്ളാപ്പള്ളി ഇപ്പോള്‍ ജയിലില്‍ കിടക്കേണ്ടിവരുമായിരുന്നുവെന്ന് വി.എം. സുധീരന്‍ പറഞ്ഞു. ആലപ്പുഴപ്രസ്ക്ലബില്‍ ഡിസംബര്‍ 22 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍.
ജയിലിലടക്കാതിരിക്കാനാണ് സമുദായനേതാവെന്ന ഉമ്മാക്കികാണിച്ച് പേടിപ്പിക്കുന്നത്. സമുദായത്തിന്റെ മുഴുവന്‍ സ്വാധീനവും തനിക്ക് ഉണ്ടെന്ന് കാണിച്ചാണ് വെള്ളാപ്പള്ളി വിലപേശുന്നത്. അഭിനവവീരപ്പന്‍മാരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കരുതെന്നും സുധീരന്‍ പറഞ്ഞു.
കഴിഞ്ഞ ഇടതുമുന്നണി ഭരണകാലത്ത് വെള്ളാപ്പള്ളിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത വയര്‍ലെസ് സെറ്റുകള്‍ ഇന്ത്യന്‍ ടെലഗ്രാഫിക് ആക്ടിന് വിരുദ്ധമായവ ആയിരുന്നു. എന്നാല്‍ വെള്ളാപ്പള്ളി ഇടതുമുന്നണി സര്‍ക്കാരിനെ സ്വാധീനിച്ച് മുന്‍കൂര്‍ ജാമ്യമെടുത്തു. ഈ കേസില്‍ യുഡിഎഫ് സര്‍ക്കാര്‍ എന്തുനടപടിയെടുക്കുമെന്ന് നോക്കിക്കൊണ്ടിരിക്കുകയാണ്. - സുധീരന്‍ പറഞ്ഞു.












Click it and Unblock the Notifications