കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥാന്‍ ലഷ്കറിന്റെ സ്വത്ത് മരവിപ്പിച്ചു

  • By Staff
Google Oneindia Malayalam News

ഇസ്ലാമബാദ്: ലഷ്കര്‍ എ തോയിബയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചു.

ഡിസംബര്‍ 13ന് ഇന്ത്യന്‍ പാര്‍ലമെന്റിനെതിരെ ആക്രമണം നടത്തിയത് ലഷ്കര്‍ എ തോയിബ, ജെയ്ഷ് എ മുഹമ്മദ് എന്നീസംഘടനകളാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് ഇന്ത്യ നല്കിയ തെളിവുകള്‍ ബോധ്യപ്പെട്ടതായി യുഎസ്ആഭ്യന്തരമന്ത്രാലയം പ്രസ്താവിച്ചതിനെ തുടര്‍ന്നാണ് പാകിസ്ഥാന്റെ ഈ നടപടി.

പാകിസ്ഥാനിലെ തീവ്രവാദിസംഘടനകളുടെ, പ്രത്യേകിച്ച് ലഷ്കര്‍ എ തോയിബ, ജെയ്ഷ് എ മുഹമ്മദ്, ഉമ്മ എ തമീര്‍ എന്നീ സംഘടനകളുടെ, ഓഫീസുകള്‍ അടപ്പിക്കാന്‍ പാകിസ്ഥാന്റെ ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്കിയതായും പറയുന്നു.

എന്നാല്‍ ഈ രണ്ടു സംഘടനകളും നേരത്തെ തന്നെ പേരുമാറ്റി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രശ്നം അവസാനിക്കാന്‍ പോകുന്നില്ല. നിവര്‍ത്തിയില്ലാത്ത സാഹചര്യത്തില്‍ മുഖം രക്ഷിക്കാനായി മാത്രമാണ് പാകിസ്താന്‍ ഈ നടപടിയ്ക് ഒരുങ്ങുന്നത്. പക്ഷേ ഇത് രണ്ട് സംഘടനകള്‍ക്കും പരിക്കില്ലാതെ ആയിരിക്കുമെന്നത് ഇന്ത്യക്ക് അറിയാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X