ഇന്ത്യയ്ക് യുദ്ധം പുത്തരിയല്ല
ദില്ലി: സമാധാന കാംക്ഷിയാണെങ്കിലും ഇന്ത്യയ്ക് യുദ്ധവും നല്ല പോലെ വഴങ്ങുമെന്ന് പ്രധാനമന്ത്രി വാജ്പേയി.
ആവശ്യം വന്നാല്‍ ഇന്ത്യയ്ക് ഒരു യുദ്ധം നടത്താന്‍ യാതൊരു മടിയുമില്ല. ഈ വര്‍ഷത്തെ ഹഫീസ് അലി ഖാന്‍ അവാര്‍ഡ് സാരംഗി വിദ്വാന്‍ സുല്‍ത്താന്‍ ഖാന് നല്‍കിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനം തന്നെയാണ് ഇന്ത്യയുടെ പാത. പക്ഷേ അതിര്‍ത്തിയില്‍ സ്ഥിരമായി സംഘര്‍ഷമുണ്ടായാല്‍ യുദ്ധം ചെയ്യാനും ഇന്ത്യയ്ക് മടിയില്ല.
അതിര്‍ത്തിയിലെ സംഘര്‍ഷത്തിനിടയ്ക്കും സംഗീതമാസ്വദിക്കാന്‍ ഇന്ത്യയ്ക്കറിയാം. ഓരോ ഇന്ത്യാക്കാരനും ഇതറിയാം. - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications