പയ്യന്നൂരില്‍ യുവാവിന് കുത്തേറ്റു
കണ്ണൂര്‍: ഓട്ടോറിക്ഷയില്‍ വന്ന അജ്ഞാതസംഘം യുവാവിനെ കുത്തിപ്പരിക്കേല്പിച്ചു. പയ്യന്നൂര്‍ സ്വദേശി വിനോദിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ഡിസംബര്‍ 22 ശനിയാഴ്ച പയ്യന്നൂരില്‍വച്ചാണ് സംഭവം. വിനോദ് ജോലിക്ക് പോകുകയായിരുന്നു. പെട്ടെന്ന് ആയുധങ്ങളുമായി ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ സംഘം വിനോദിനെ തടഞ്ഞുനിര്‍ത്തിപരിക്കേല്പിക്കുകയായിരുന്നു.
ആക്രമണത്തിനു പിന്നിലെ കാരണമെന്താണെന്ന് അറിവായിട്ടില്ല. വിനോദ് നേരത്തെ സിപിഎം അനുഭാവിയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ വിനോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications