നാളികേര ടെക്നോളജി മിഷന് അടുത്തയാഴ്ച മുതല്‍
പാലക്കാട്: നാളികേര ടെക്നോളിജി മിഷന്റെ പ്രവര്‍ത്തനം അടുത്തയാഴ്ച മുതല്‍ തുടങ്ങുമെന്ന് നാളികേര ബോര്‍ഡ് ചെയര്മാന് ഡോ. പി. രതിനം അറിയിച്ചു.
നാളികേര ടെക്നോളജി മിഷനിലൂടെയുണ്ടാവുന്ന സാമ്പത്തിക നേട്ടത്തിന്റെ 80 ശതമാനവും കേരളത്തിനായിരിക്കും ലഭിക്കുകയെന്ന് രതിനം പറഞ്ഞു. ഡിസംബര്‍ 22 ശനിയാഴ്ച പാലക്കാട് പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാളികേരം ഉപയോഗിച്ചുകൊണ്ട് വിവിധ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കും. വ്യവസായികമായി നാളികേര ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതിന് സഹായം നല്‍കും. സ്വകാര്യ മേഖലയ്ക്കും സഹായം ലഭിക്കും. പദ്ധതി ചെലവിന്റെ 25 ശതമാനം മിഷന് നല്‍കും. പദ്ധതി പൂര്‍ത്തിയാക്കിയതിനു ശേഷം ഇത് തിരിച്ചു നല്‍കണം.
നാളികേരത്തിന്റെ ഗവേഷണ-വികസന മേഖലക്ക് ടെക്നോളജി മിഷന് പ്രാധാന്യം നല്‍കും. സ്വകാര്യമേഖലയ്ക്കു ം വ്യക്തികള്‍ക്കുമെല്ലാം ഗവേഷണത്തിനുള്ളസഹായം ലഭിക്കും. നേരത്തെ ഇത് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമാണ് ലഭിച്ചിരുന്നത്. ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യ ബോര്‍ഡിന് കൈമാറണം.ഇത് പ്രചരിപ്പിക്കാന്‍ ബോര്‍ഡ് സൗകര്യം ചെയ്യും.
നാളികേര ഉത്പന്നങ്ങളുടെയും കള്ള് ഉത്പന്നങ്ങളുടെയും സംഭരണ സംവിധാനത്തിനും സഹായം നല്‍കുമെന്ന് രതിനം അറിയിച്ചു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications