റേഷന്‍ കാര്‍ഡ് വിതരണം ജനവരിയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ജനവരിയില്‍ തന്നെ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തുതുടങ്ങുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി. കാര്‍ത്തികേയന്‍ പറഞ്ഞു.
65,18,000 കാര്‍ഡുകളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. കാര്‍ഡിന്റെ വിലയായി 15 രൂപ ഈടാക്കും. കാര്‍ഡുകളുടെ അച്ചടി പൂര്‍ത്തിയായി കഴിഞ്ഞുവെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സാധനങ്ങള്‍ വാങ്ങാന്‍ മാത്രമുള്ളതല്ല പുതിയ റേഷന്‍ കാര്‍ഡുകള്‍. ഒരു കുടുംബത്തിന്റെ ഐഡന്റിറ്റി കാര്‍ഡ് തന്നെയായിരിക്കും.
സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും റേഷന്‍ സബ്സിഡി സംസ്ഥാന സര്‍ക്കാര്‍ തുടരുക തന്നെ ചെയ്യും. റംസാന്‍, ക്രിസ്മസ് ചന്തകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിറ്റുവരവുണ്ടായി. സ്കൂള്‍ കുട്ടികള്‍ക്കുള്ള സൗജന്യ അരി വിതരണം പൂര്‍ത്തിയായെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications