വ്യാജമദ്യലോബിയെ നിയന്ത്രിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: വ്യാജമദ്യലോബിയെ കര്‍ശനമായി നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. ചാരായവാറ്റുകാരുടെ വെട്ടേറ്റ് ആശുപത്രിയില്‍ കഴിയുന്ന പാറശാല എസ്.ഐ. തുളസീധരന്റെ മകന് ഗോവിന്ദിനെ സന്ദര്‍ശിച്ച ശേഷം ഡിസംബര്‍ 24തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.
വ്യാജമദ്യലോബിയെ നിയന്ത്രിക്കാന്‍ പൊലീസിന് പരിപൂര്ണ്ണസ്വാതന്ത്യ്രം നല്‍കും. വരുംദിവസങ്ങളിള്‍ വ്യാജമദ്യവുമായി ബന്ധമുള്ളവരുടെ കേന്ദ്രങ്ങളില്‍ ശക്തമായ റെയ്ഡ് നടത്തും. പൊലീസിന്റെ മനോവീര്യം തകര്‍ക്കാനാണ് മദ്യലോബിയുടെ ശ്രമം. പക്ഷെ അത് നടക്കില്ല. - ആന്റണി പറഞ്ഞു.
പൊലീസിനെ ആധുനികവല്ക്കരിക്കുന്നതിനേക്കാള് വേഗത്തിലാണ് കേരളത്തില്‍ മാഫിയ സ്വയം നവീകരിക്കുന്നത്. പക്ഷെ ഈ മാഫിയയെ നേരിടാന്‍ പൊലീസിനെ ആധുനികവല്‍ക്കരിക്കും. അവര്‍ക്ക് പുതിയ ആയുധങ്ങളും ആധുനിക ആശയവിനിമയസംവിധാനങ്ങളും നല്‍കും. - മുഖ്യമന്ത്രി വ്യക്തമാക്കി.