Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് കുളിരുള്ള ക്രിസ്മസ്....

തിരുവനന്തപുരം: കേരളത്തിന്റെ ക്രിസ്മസിന് മേല്‍ ഇക്കുറി പ്രകൃതി അനുഗ്രഹം ചൊരിഞ്ഞിരിക്കുന്നു. യൂറോപ്പിലെ ശൈത്യകാലത്തെ ഓര്‍മ്മിപ്പിക്കും വിധം തണുപ്പാണ് കേരളത്തില്‍ ഇപ്പോള്‍.

മഞ്ഞിന്റെ സാന്നിധ്യവുമായെത്തുന്ന രാത്രി. കോഴിക്കോട്ടെ തോമസിന് ഈ ക്രിസ്മസ് കാലം കുട്ടിക്കാലത്തെ ഓര്‍മ്മകളെ മടക്കിക്കൊണ്ടുവരുന്നു. ഈ ക്രിസ്മസിന്റെ പ്രത്യേകത കാലാവസ്ഥയിലെ മാറ്റമാണ്. ഇത് കുട്ടിക്കാലത്തെ ക്രിസ്മസ് ആഘോഷത്തെ ഓര്‍മ്മിപ്പിക്കുന്നു- തോമസ് പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയായി അന്തരീഷോഷ്മാവ് കുത്തനെ താഴുകയായിരുന്നു. ഇപ്പോള്‍ കുഞ്ഞുങ്ങള്‍ രാവിലെ എഴുന്നേറ്റ് തീയുടെ മുന്നില്‍ചെന്നു നില്ക്കുകയാണ്- എന്റെ കുട്ടിക്കാലത്തെപ്പോലെ.- തോമസ് പറഞ്ഞു.

സാമ്പത്തികനിയന്ത്രണങ്ങളുടെ കെട്ടുപാടിലായതിനാല്‍ കേരളത്തില്‍ സര്‍ക്കാര്‍വക ക്രിസ്മസ് പരിപാടികള്‍ കുറവാണ്. പക്ഷെ ജനങ്ങള്‍ ആ കുറവ് പരിഹരിച്ചിരിക്കുന്നു. കേരളത്തിലെ ക്രിസ്തീയസമൂഹം ആഘോഷലഹരിയില്‍ അമര്‍ന്നു കഴിഞ്ഞു. പള്ളികളില്‍ പ്രാര്‍ത്ഥനകളും പ്രത്യേകപരിപാടികളും നടക്കുന്നു.

കേരളത്തിലെ പ്രധാനനഗരങ്ങളായ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും ഹോട്ടലുകളും ക്ലബുകളും സായാഹ്നക്രിസ്മസ് വിരുന്നുകള്‍ ഒരുക്കുന്നുണ്ട്. ചെറുപ്പക്കാരാണ് ഈ പാര്‍ട്ടികളെ സമ്പന്നമാക്കുന്നത്.

ഇത്തരം ആഘോഷങ്ങള്‍ മുന്‍വര്‍ഷങ്ങളില്‍ നിന്നും ക്രിസ്മസ് ആഘോഷത്തെ വ്യത്യസ്തമാക്കുന്നു. പള്ളികളെ കേന്ദ്രീകരിച്ചുമാത്രമുള്ള ആഘോഷവലയത്തിന് പുറത്തുള്ള ഈ വിരുന്നുകളില്‍ മതപരമായ വേലിക്കെട്ടുകളുമില്ല. ക്രിസ്മസ് ഇപ്പോള്‍ മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമൂഹത്തിന്റെ മുഴുവന്‍ ആഘോഷമായി ഇന്ന് മാറിയിട്ടുണ്ട്.

ബേക്കറികള്‍ ക്രിസ്മസ് കേക്കുകളുടെ പ്രത്യേക കൗണ്ടറുകള്‍ തുറന്നിരിക്കുന്നു. ക്രിസ്ത്യന്‍ സമൂഹങ്ങള്‍ അധികമില്ലാത്ത സ്ഥലങ്ങളില്‍ പോലും ബേക്കറികള്‍ ക്രിസ്മസ്കേക്കുകളുടെ കൗണ്ടര്‍ തുറന്നിട്ടുണ്ട്.

ഇക്കുറി ഇന്റര്‍നെറ്റ് വഴിയുള്ള ക്രിസ്മസ് കേക്ക് വില്പനയും കൂടിയിട്ടുണ്ട്. ഇന്റര്‍നെറ്റിലൂടെ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ബേക്കറികളും ഇന്റര്‍നെറ്റ് കമ്പനികളും കേക്ക് വീട്ടില്‍ എത്തിച്ചുകൊടുക്കും. ഇന്റര്‍നെറ്റ് ബൂത്തുകളിലും വന്‍ തിരക്കാണ്. അകലങ്ങളിലുള്ള പ്രിയപ്പെട്ടവള്‍ക്ക്(പ്രിയപ്പെട്ടവന്) സന്ദേശമയക്കാനുള്ള ചെറുപ്പക്കാരുടെ തള്ളിക്കയറ്റമാണിവിടെ.

ഇവിടെ എല്ലാ പ്രായക്കാരും വരുന്നുണ്ടെങ്കിലും പെണ്‍കുട്ടികളാണ് കൂടുതല്‍. -ഇന്റര്‍നെറ്റ് കഫേ നടത്തുന്ന സലിം ജേക്കബ് പറഞ്ഞു. എല്ലാ പള്ളികളിലും ഇക്കുറിയും പതിവുപോലെ പ്രത്യേകകരോള്‍ പരിപാടിസംഘടിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ മധ്യതിരുവിതാംകൂറിലെ ക്രിസ്മസ് അല്പം മങ്ങിയിട്ടുണ്ടോ എന്ന് സംശയം. റബറിന്റെയും തേങ്ങയുടെയും വിലയിടിവ് ഇവിടെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ സാമ്പത്തികക്രയവിക്രയങ്ങളെ ബാധിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+