കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ഐയുടെ മകനെ വെട്ടിപ്പരിക്കേല്പിച്ചു

  • By Staff
Google Oneindia Malayalam News

പാറശാല: വ്യാജച്ചാരായ സംഘത്തിലെ ഗുണ്ടകള്‍ എസ്ഐയുടെ വീടാക്രമിച്ച് എട്ടുവയസ്സുകാരന്‍ മകനെ വെട്ടിപ്പരിക്കേല്പിച്ചു.

തുടര്‍ന്ന് അക്രമികള്‍ തൊട്ടടുത്തുള്ള വീടും ആക്രമിച്ചു. ഇവിടെ വൃദ്ധയടക്കം മൂന്നുപേരെ വെട്ടി. ഇതില്‍ വൃദ്ധയുടെ നില ഗുരുതരമാണ്.

പാറശാല എസ്ഐ എല്‍. തുളസിയുടെ മകനും തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയുമായ ഗോവിന്ദനെയാണ് അക്രമികള്‍ വെട്ടിയത്. പൊലീസ് സ്റേഷനു സമീപം ഇലങ്കം ക്ഷേത്രത്തിനരികില്‍ വ്യാജച്ചാരായകച്ചവടം നടത്തുന്ന സംഘമാണ് അക്രമത്തിനു പിന്നിലെന്ന് പൊലീസ് കരുതുന്നു.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് എസ്ഐയും നാല് പൊലീസുകാരും ഇവിടെ റെയ്ഡിനെത്തിയിരുന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന അക്രമികള്‍ പൊലീസ് സംഘത്തെ ആക്രമിച്ചു. എണ്ണത്തില്‍ കുറവായതിനാല്‍ പൊലീസുകാര്‍ ദൗത്യം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.

അന്ന് ഉച്ചയ്ക്ക് തന്നെ സംഘം എസ്ഐയുടെ വീട്ടിലെത്തി. വാതില്‍ തുറന്ന സുനിതയോട് ഗുണ്ടകള്‍ എസ്ഐ എവിടെയെന്ന് ചോദിച്ചു. സ്റേഷനിലാണെന്ന് പറഞ്ഞയുടന്‍ അക്രമികള്‍ സുനിതയെ വെട്ടാനൊരുങ്ങി. സുനിത കുതറിമാറി. തൊട്ടടുത്തുണ്ടായിരുന്ന മകനെ പിന്നീട് സംഘം ആക്രമിക്കുകയായിരുന്നു. ഗോവിന്ദിന്റെ ഇടതുചെവിക്കും തലയ്ക്കും വെട്ടേറ്റു. ടിവിയും മറ്റ് ഗൃഹോപകരണങ്ങളും തല്ലിത്തകര്‍ത്തു.

സുനിതയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ തൊട്ടടുത്തുള്ള ഫോണ്‍ബൂത്ത് ഉടമയും വികലാംഗനുമായ വിശ്വനാഥന്റെ വീട്ടിലേക്ക് കടന്നു.

വ്യാജച്ചാരായവില്പനയെക്കുറിച്ച് പൊലീസിലറിയിച്ചത് വിശ്വനാഥനാണെന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ അമ്മ കണ്ണമ്മ(76), മകന്‍ ശ്രീകുമാര്‍, ഭാര്യ വസന്ത എന്നിവരെ വെട്ടിയത്. കണ്ണമ്മയുടെ തലയ്ക്കാണ് വെട്ടേറ്റത്. ഇവരുടെ നില ഗുരുതരമാണ്.

സംഭവത്തോടനുബന്ധിച്ച് ഇലങ്കം സ്വദേശികളായ ബിനു(23), സനല്‍(24), സനലിന്റെ ജേഷ്ഠന്‍ ശശി(27), രാജന്‍(23) എന്നിവരെ പൂവാര്‍ എസ്ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ് ചെയ്തു. മറ്റു പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു.

പരിക്കേറ്റ എസ്ഐയുടെ മകനും കണ്ണമ്മയും തിരുവനന്തപുരം മെഡിക്കല്‍ കോളേജാസ്പത്രിയില്‍ ചികിത്സയിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X