കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധീരനെ തെരുവില്‍ നേരിടും: എസ്എന്‍ഡിപി

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: സുധീരനെ കോണ്‍ഗ്രസ് നിലയ്ക്കുനിര്‍ത്തിയില്ലെങ്കില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ തെരുവില്‍ നേരിടുമെന്ന് എസ്എന്‍ഡിപി നേതാക്കള്‍ അറിയിച്ചു. ഡിസംബര്‍ 24 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എസ്എന്‍ഡിപി നേതാക്കള്‍.

പൊലീസ് പിടിച്ചെടുത്ത വയര്‍ലെസ് സെറ്റ് വെള്ളാപ്പള്ളിയുടേതല്ല. വെള്ളാപ്പള്ളി ഹോട്ടല്‍സിന്റേതാണ് ഈ വയര്‍ലെസ് സെറ്റ്. തുഷാര്‍ വെള്ളാപ്പള്ളിയുടേതാണ് ഈ ഹോട്ടല്‍. വെള്ളാപ്പള്ളിക്കെതിരെ കുറെക്കാലമായി സുധീരന്‍ പ്രചരണം നടത്തുകയാണ്. സുധീരനെ നിയന്ത്രിക്കാന്‍ കെപിസിസിയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ എസ്എന്‍ഡിപിതന്നെ സുധീരനെ നേരിടുമെന്നും നേതാക്കള്‍ അറിയിച്ചു.

സുധീരന്റെ ആദര്‍ശത്തിന്റെ പൊയ്മുഖം തുറന്നുകാട്ടും. എസ്എന്‍ഡിപി സമുദായത്തിന് വാക്കുകൊണ്ടുപോലും സഹായം നല്കാത്ത ഈഴവബ്രാഹ്മണനാണ് സുധീരനെന്നും നേതാക്കള്‍ ആരോപിച്ചു. സ്വന്തം നാട്ടില്‍ വേരില്ലാത്തതിനാലാണ് സുധീരന്‍ ആലപ്പുഴയില്‍ കുടിയേറിയിരിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X