മലയാളി ജവാന്റെ ജഡം ചൊവാഴ്ചയെത്തും
ചെങ്ങന്നൂര്‍: കഴിഞ്ഞ ദിവസം ജമ്മുവിലെ സാംബ അതിര്‍ത്തിയില്‍ പാക് വെടിവയ്പില്‍ കൊല്ലപ്പെട്ട മലയാളി ജവാന്റെ മൃതദേഹം ഡിസംബര്‍ 25 ചൊവാഴ്ച നാട്ടിലെത്തും. ചെങ്ങന്നൂര്‍ തോനയ്ക്കാട് ചാത്തമേല്‍ വീട്ടില്‍ സി.കെ. ജയപ്രകാശാണ് കൊല്ലപ്പെട്ടത്.
സാംബ അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്എഫ് സംഘത്തിന് നേരെ പാക്ക് റേഞ്ചര്‍മാര്‍ നടത്തിയ വെടിവയ്പിലാണ് ചെങ്ങന്നൂര്‍ സ്വദേശി ജയപ്രകാശ് ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടത്.
1987ലാണ് ജയപ്രകാശ് ബിഎസ്എഫില്‍ ചേര്‍ന്നത്. വിവാഹത്തിന് ഇക്കഴിഞ്ഞ മേയില്‍ ജയപ്രകാശ് നാട്ടിലെത്തിയിരുന്നു. വസന്തയാണ് ഭാര്യ. വിവാഹത്തിന് ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങിപ്പോയ ജയപ്രകാശ് ജനവരിയില്‍ നാട്ടില്‍ വരാനിരിക്കുകയായിരുന്നു.












Click it and Unblock the Notifications