വെള്ളാപ്പള്ളി കുറ്റക്കാരന്‍: സുധീരന്‍
ആലപ്പുഴ: നിയമവിരുദ്ധമായി വെള്ളാപ്പള്ളി വയര്‍ലെസ് സെറ്റ് സൂക്ഷിച്ചിരുന്നുവെന്നത് യാഥാര്‍ത്ഥ്യം തന്നെയാണെന്ന് വി.എം. സുധീരന്‍ ആവര്‍ത്തിച്ചു. ഡിസംബര്‍ 24 വെള്ളിയാഴ്ച, എസ്എന്‍ഡിപി നേതാക്കള്‍ സുധീരനെതിരെ ഭീഷണിമുഴക്കിയതിന്റെ തൊട്ടുപിന്നാലെയായിരുന്നു സുധീരന്റെ വാര്‍ത്താസമ്മേളനം.
ഇന്ത്യന്‍ ടെലഗ്രാഫിക് ആക്ട് അനുസരിച്ച് സൂക്ഷിക്കാന്‍ പാടില്ലാത്ത വയര്‍ലെസ് സെറ്റുകളാണ് വെള്ളാപ്പള്ളി സൂക്ഷിച്ചത്. മൂന്നുകൊല്ലം വരെ തടവുശിക്ഷലഭിക്കാവുന്ന കുറ്റമാണിത്. - സുധീരന്‍ പറഞ്ഞു.
കുറ്റക്കാരനല്ലെങ്കില്‍ എന്തിനാണ് വെള്ളാപ്പള്ളി മുന്‍കൂര്‍ ജാമ്യമെടുത്തതെന്ന് വ്യക്തമാക്കണം. എന്തിനാണ് വെള്ളാപ്പള്ളി ഈ വയര്‍ലെസ് സെറ്റുകള്‍ ഉപയോഗിച്ചതെന്ന് അജ്ഞാതമാണെന്നും സുധീരന്‍ പറഞ്ഞു.












Click it and Unblock the Notifications