കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ള്ചെത്ത്-വില്പനസമരം തുടരുന്നു

  • By Staff
Google Oneindia Malayalam News

നടവയല്‍: കള്ള് ചെത്താനുള്ള അവകാശം കര്‍ഷകന് നല്കണമെന്നാവശ്യപ്പെട്ട് ഫാര്‍മേഴ്സ് റിലീഫ് ഫോറം ആരംഭിച്ച സമരം രണ്ടാംദിവസവും തുടര്‍ന്നു. അബ്കാരി ആക്ടില്‍ നിന്നും തെങ്ങിനെ ഒഴിവാക്കണമെന്നും കള്ള് ചെത്താന്‍ കര്‍ഷകന് അവകാശം നല്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം.

സമരം തുടങ്ങിയ ഡിസംബര്‍ 23 ഞായറാഴ്ച കള്ള്ചെത്തിനും വില്പനയ്ക്കും നേതൃത്വം നല്കിയ ഫാര്‍മേഴ്സ് റിലീഫ് ഫോറം സംസ്ഥാനചെയര്‍മാന്‍ എ.സി. വര്‍ക്കിയെ പൊലീസ് അറസ്റുചെയ്തിരുന്നു. ഫാര്‍മേഴ്സ് റിലീഫ് ഫോറം വയനാട് ജില്ലാസെക്രട്ടറി കെ.ടി. റോബര്‍ട്ടിനെയും അറസ്റ് ചെയ്തു.

വിവിധജില്ലകളില്‍ നിന്നും സമരത്തില്‍ പങ്കെടുക്കാന്‍ ഫാര്‍മേഴ്സ് റിലീഫ് ഫോറം പ്രവര്‍ത്തകര്‍ എത്തിയിരുന്നു. നേതാക്കളുടെ അറസ്റില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇന്‍ഫാം പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുത്തു. എന്തുവിലകൊടുത്തും നീര ടാപ്പിംഗ് പരിശീലനകേന്ദ്രവും വിപണനവും തുടരുമെന്നതാണ് ഫാര്‍മേഴ്സ് റിലീഫ് ഫോറത്തിന്റെ നിലപാട്. സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ജയിലില്‍ നിരാഹാരം തുടരുകയാണ് വര്‍ക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X