തെളിവുണ്ടെങ്കില്‍ ലഷ്കാറിനെതിരെ നടപടി
ഗുവാങ്സോ: തെളിവ് ലഭിക്കുകയാണെങ്കില്‍ ലഷ്കാര്‍-എ-തോയിബയ്ക്കും ജയിഷ്-എ-മുഹമ്മദിനുമെതിരെ നടപടി സ്വീകരിക്കുമെന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ്.
ഇരുസംഘടനകള്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ചൈനീസ് സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തുന്ന മുഷാറഫ് ദേശീയ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ക്കുമെന്നാണ് കരുതുന്നത്. യോഗത്തില്‍ സുരക്ഷാ-പ്രതിരോധ സംവിധാനങ്ങളെ കുറിച്ച് ചര്‍ച്ച നടത്തിയേക്കും.
അതേ സമയം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടാവുന്നതിന് നേരിയ സാധ്യത മാത്രമേയുള്ളൂവെന്ന് പാക്കിസ്ഥാന്‍ മന്ത്രി ജാവേദ് അഷ്റഫ് പറഞ്ഞു. ഇരുരാജ്യങ്ങളും ആണവശക്തികളാണെന്നതു കൊണ്ടുതന്നെ യുദ്ധത്തിന് സാധ്യത വളരെ കുറവാണ്. പാക്കിസ്ഥാന്റെ നിലനില്പിനെതിരെ ഭീഷണിയുണ്ടാവുകയാണെങ്കില്‍ ഏത് ആയുധവും തങ്ങള്‍ പ്രയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications