കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധനമന്ത്രി രാജിവയ്ക്കണം: വിഎസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വില്പനനികുതിയിനത്തില്‍ അഴിമതികാട്ടിയ ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കേരളത്തിന് പുറത്തുള്ള ഇറച്ചിക്കോഴിവില്പനക്കാര്‍ക്ക് വില്പനനികുതി ഇളവുചെയ്തുകൊടുത്തതിന് പിന്നില്‍ ധനകാര്യമന്ത്രി അഴിമതിനടത്തിയിട്ടുണ്ടെന്നും അച്യുതാനന്ദന്‍ ആരോപിച്ചു.

ഈ രംഗത്ത് കുത്തകക്കാരായ വ്യാപാരികള്‍ക്ക് കോടികളാണ് ഇതുമൂലം ലാഭമുണ്ടായത്. ഇക്കാര്യത്തിലുള്ള സുപ്രീംകോടതി ഉത്തരവിന്റെ നഗ്നലംഘനമാണ് സര്‍ക്കാരിന്റെ ഈ തീരുമാനമെന്നും വിഎസ് പറഞ്ഞു.

കേരളത്തിന് ലഭിക്കേണ്ട വരുമാനത്തിന്റെ നേരെ വാതില്‍ കൊട്ടിയടയ്ക്കുമ്പോള്‍ തന്നെ കേരളത്തിന്റെ സാമ്പത്തികപ്രതിസന്ധിയെക്കുറിച്ച് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വിലപിക്കുകയാണ്. ഈ നികുതിയിളവ് നല്കുകവഴി കേരളത്തിന് 31കോടിയുടെ നഷ്ടമുണ്ടായി. കേന്ദ്രസര്‍ക്കാരുമായി സാമ്പത്തികമേഖല അഴിച്ചുപണിയാനുള്ള കരാറില്‍ ഒപ്പിട്ടത് സമ്പൂര്‍ണ്ണകീഴടങ്ങലാണെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X