അഫ്ഗാന്‍ ഇന്ത്യയുടെ സംഗീതസഹായം തേടുന്നു
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ദേശീയഗാനം ചിട്ടപ്പെടുത്താന്‍ ഇന്ത്യയുടെ സഹായം തേടുന്നു. ഇന്ത്യയുടെ സംഗീതോപകരണങ്ങളാണ് അടിയന്തരമായി അഫ്ഗാനിസ്ഥാന്‍ ആവശ്യപ്പെടുന്നത്.
താലിബാന്‍ ഭരണകൂടം നേരത്തെ ഇസ്ലാമികവിരുദ്ധമെന്ന് പറഞ്ഞ് സര്‍വ സംഗീതോപകരണങ്ങളും ടേപ്പുകളും നശിപ്പിച്ചിരുന്നു. ഹാര്‍മോണിയം, തബല, സാരോദ്, സിത്താര്‍, തംബുരു, സുരമണ്ഡല്‍, സാരംഗി, വയലിന്‍, ഗിത്താര്‍, പിയാനോ, ഫ്ളൂട്ട്, ധോലക് തുടങ്ങിയ സംഗീതോപകരണങ്ങളാണ് അടിയന്തരമായി ആവശ്യപ്പെട്ടിരിക്കുന്നത്.
പുതിയ ദേശീയഗാനം അഫ്ഗാനിസ്ഥാന്‍ ഒരിക്കല്‍ മാത്രമേ ആലപിച്ചിട്ടുള്ളൂ. പുതിയ സര്‍ക്കാരിന്റെ സ്ഥാനാരോഹണത്തിന്റെ തൊട്ടുമുമ്പ്. പക്ഷെ ഈ ടേപ്പ് വളരെ പഴകിയതാണ്. പുതിയ രീതിയില്‍ അത് റിക്കോര്‍ഡ് ചെയ്തെടുക്കാനാണ് സംഗീതോപകരണങ്ങള്‍ ഇന്ത്യയുടെ പക്കല്‍നിന്നും ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications