ക്രിസ്മസ്: ആഹ്ലാദത്തിനിടയിലും ദു:ഖം
ബെത്ലഹേം: ലോകരക്ഷകന്റെ പിറവിയുടെ ഓര്‍മ്മയില്‍ ലോകമെങ്ങും ക്രിസ്മസ് ആഘോഷിച്ചു. മതത്തിന്റെ വേര്‍തിരിവില്ലാതെയാണ് പല രാജ്യങ്ങളിലും ക്രിസ്മസ് ആഘോഷം.
പക്ഷെ അമേരിക്കയില്‍ സപ്തംബര്‍ 11ന്റെ ഓര്‍മ്മ അവരുടെ ക്രിസ്മസ് ആഘോഷത്തില്‍ കരിനിഴല്‍ വീഴ്ത്തി. പ്രത്യേകിച്ചും ന്യൂയോര്‍ക്കിലെ ക്രിസ്മസിന് ദു:ഖത്തിന്റെ നിറമാണ്. കൊല്ലപ്പെട്ടവരുടെ ഓര്‍മ്മയില്‍ പലരും ക്രിസ്മസ് ആഘോഷത്തിന് തന്നെ അവധി നല്കിയിരിക്കുന്നു.
സാമ്പത്തികതകര്‍ച്ച അര്‍ജന്റീനയില്‍ ക്രിസ്മസിനെ നിറംകെടുത്തി. അഫ്ഗാനിസ്ഥാനില്‍ ക്രൂരമായ താലിബാന്‍ ഭരണത്തിന് ശേഷം ആഹ്ലാദം സമ്മാനിച്ചുകൊണ്ടാണ് ക്രിസ്മസ് എത്തിയത്.
ക്രിസ്തുവിന്റെ ജന്മനഗരമായ ബത്ലഹേമില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഒരു വശത്ത് നടക്കുന്നുണ്ടെങ്കിലും എവിടെയും ഭീതിയുടെയും ദു:ഖത്തിന്റെയും മുഖങ്ങള്‍ കാണാം. കഴിഞ്ഞ 15 മാസമായി നടക്കുന്ന രക്തരൂക്ഷിതമായ ഇസ്രയേല്‍-പലസ്തീന്‍ പോരാട്ടമാണ് ബത്ലഹേമിലെ ക്രിസ്മസിനെ ബാധിച്ചിരിക്കുന്നത്. ഏകദേശം 1,100 പേരാണ് ഈ പോരാട്ടങ്ങളില്‍ കൊല്ലപ്പെട്ടത്.
ഇന്ത്യ-പാക് അതിര്‍ത്തിയിലെ യുദ്ധസാഹചര്യം ഇരുരാജ്യങ്ങളിലേയും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മങ്ങലേല്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications