സീതാ വേള്‍ഡ് ട്രാവല്‍സിന് അവാര്‍ഡ്
തിരുവനന്തപുരം: 2000-2001ല്‍ സംസ്ഥാനത്ത് ഏറ്റാവും കൂടുതല്‍ വിനോദസഞ്ചാരികളെ എത്തിച്ച ടൂര്‍ ഓപ്പറേറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് കൊച്ചിയിലെ സീതാ വേള്‍ഡ് ട്രാവല്‍സ് ഇന്ത്യാ ലിമിറ്റഡ് നേടി.
ടൂറിസം മന്ത്രി കെ.വി. തോമസാണ് ഡിസംബര്‍ 26 ബുധനാഴ്ച ടൂറിസം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
മികച്ച ഫൈവ് സ്റ്റാര്‍ ഡീലക്സ് ഹോട്ടലായി കൊച്ചിയിലെ താജ-് മലബാറും മികച്ച ഫൈവ് സ്റ്റാര്‍ ഹോട്ടലായി എറണാകുളത്തെ താജ-് റസിഡന്‍സിയും മികച്ച ഫോര്‍ സ്റ്റാര്‍ ഹോട്ടലായി തേക്കടിയിലെ സ്പൈസ് വില്ലേജ-ും മികച്ച ത്രീ സ്റ്റാര്‍ ഹോട്ടലായി ആലപ്പുഴയിലെ മാരാരി ബീച്ചും മികച്ച ടു സ്റ്റാര്‍ ഹോട്ടലായി കോവളത്തെ സമുദ്രയും മികച്ച വണ്‍ സ്റ്റാര്‍ ഹോട്ടലായി തേക്കടിയിലെ പെരിയാര്‍ ഹൗസും തെരഞ്ഞെടുക്കപ്പെട്ടു.
പുതുമയേറിയ ടൂറിസം പദ്ധതി അവതരിപ്പിച്ചതിനുള്ള പുരസ്കാരം കൊച്ചിയിലെ ഗള്‍ഫാര്‍ കണ്വെന്ഷന് സെന്ററിന് ലഭിക്കും. പരിസ്ഥിതിക്ക് ഇണങ്ങുന്ന ഏറ്റവും മികച്ച പദ്ധതിയായി കേരള ട്രാവല്‍സിന്റെ വേള്‍ഡ് ഓഫ് വിംഗ്സ് തെരഞ്ഞെടുത്തു. യുഎഇയിലെ ജ-യശ്രീ ട്രാവല്‍സ് ആണ് മികച്ച അന്താരാഷ്ട്ര ടൂര്‍ ഓപ്പറേറ്റര്‍.
എ ഹെറിറ്റേജ-് ഗൈഡ് ടു കേരള എന്ന ഗ്രന്ഥം രചിച്ച ഹേതാ പണ്ഡിറ്റിന് പ്രത്യേക പുരസ്കാരം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.