Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപി തിരഞ്ഞെടുപ്പ് ഫിബ്രവരി 14ന്

യുപി തിരഞ്ഞെടുപ്പ് ഫിബ്രവരി 14ന്
ഡിസംബര്‍ 26, 2001

ദില്ലി: യുപി ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചു. ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഞ്ചല്‍, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പുകള്‍ ഫിബ്രവരി 14നും 21നും ഇടയില്‍ നടക്കും.

ഉത്തര്‍പ്രദേശില്‍ മൂന്നു ദിവസങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഫിബ്രവരി 14,18, 21 തിയതികളില്‍. പഞ്ചാബിലും ഉത്തരാഞ്ചലിലും ഒരു ദിവസത്തെ തിരഞ്ഞെടുപ്പാണ്. പഞ്ചാബില്‍ ഫിബ്രവരി 13നും ഉത്തരാഞ്ചലില്‍ ഫിബ്രവരി 14നും.

മണിപ്പൂരില്‍ ഫിബ്രവരി 14നും 21നും തിരഞ്ഞെടുപ്പ് നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജെ.എം. ലിംഗ്ദോ ഡിസംബര്‍ 26 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തമിഴ്നാട്ടിലെ ആണ്ടിപ്പെട്ടിയുള്‍പ്പെടെ ആറ് നിയമസഭാ സീറ്റുകളില്‍ ഫിബ്രവരി 21ന് ഉപതിരഞ്ഞെടുപ്പ് നടക്കും. അന്തരിച്ച മാധവറാവുസിന്ധ്യ, ഫൂലന്‍ദേവി എന്നിവരുടേതടക്കം ആറ് ലോക്സഭാമണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫിബ്രവരി 24ന് വോട്ടെണ്ണല്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+