ജയലളിതയ്ക്ക് ഒരു കടമ്പകൂടി
ജയലളിതയ്ക്ക് ഒരു കടമ്പകൂടി
ഡിസംബര്‍ 26, 2001
ചെന്നൈ: ആണ്ടിപ്പെട്ടിയില്‍ നിന്ന് മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ജയലളിതയ്ക്ക് ഒരു കടമ്പ കൂടി കടക്കേണ്ടതുണ്ട്.- കല്ക്കരി കേസ്. ഈ കേസില്‍ ഡിസംബര്‍ 27 ബുധനാഴ്ച പ്രത്യേക കോടതി വിധി പറയും.
ഈയിടെ പ്ലസന്റ് സ്റേ ഹോട്ടല്‍ കേസിലും താന്‍സി ഭൂമിയിടപാടിലും കുറ്റവിമുക്തയാക്കപ്പെട്ട ജയലളിതയുടെ കരുനീക്കങ്ങള്‍ക്ക് ഈ കേസിലെ വിധി നിര്‍ണ്ണായകമാകും. 1992-93ലാണ് കല്‍ക്കരികേസിന് ആധാരമായ സംഭവം നടന്നത് .
സംസ്ഥാനത്തെ താപനിലയത്തിന് വേണ്ടി ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി ഇറക്കുമതി ചെയ്തുവെന്നതാണ് കേസ്. ഈ വകയില്‍ 6.5കോടിയുടെ നഷ്ടം ഖജനാവിനുണ്ടായെന്നും പരാതിയുണ്ട്.
ഈ കേസില്‍ നേരത്തെ പ്രത്യേകകോടതി ജയയെ 1999ല്‍ കുറ്റവിമുക്തയാക്കിയിരുന്നു.പിന്നീട് മദ്രാസ് ഹൈക്കോടതിയും കീഴ്ക്കോടതി വാദം ശരിവച്ചു. പക്ഷെ പിന്നീട് ഡിഎംകെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസില്‍ വിചാരണനേരിടണമെന്ന് പ്രത്യേകകോടതി വിധിക്കുകയായിരുന്നു.












Click it and Unblock the Notifications