25പാക് സൈനികര്‍ കൊല്ലപ്പെട്ടു
25പാക് സൈനികര്‍ കൊല്ലപ്പെട്ടു
ഡിസംബര്‍ 26, 2001
ജമ്മു : ജമ്മു-പൂഞ്ച് മേഖലയില്‍ ഇന്ത്യന്‍ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ 25പാക് സൈനികര്‍ കൊല്ലപ്പെട്ടു. 18 പാക് ബങ്കറുകളും സേന തകര്‍ത്തു. രണ്ടു ദിവസമായി ഈ പ്രദേശത്ത് ഏറ്റുമുട്ടല്‍ നടക്കുകയാണെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
13 പേര്‍ ബുധനാഴ്ചയും 12പേര്‍ ചൊവാഴ്ചയുമാണ് കൊല്ലപ്പെട്ടത്. നൗഷേര, കെര്‍നി, ഭിംബെര്‍ഗലി, ബെലാക്കോട് എന്നിവിടങ്ങളില്‍ പാകിസ്താന്‍ രണ്ടു ദിവസമായി വെടിവെപ്പ് നടത്തുകയായിരുന്നു. ഇതിന് ഇന്ത്യന്‍ സേന നല്‍കിയ മറുപടിയിലാണ് പാക് സൈനികര്‍ കൊല്ലപ്പെട്ടത്.
ഇന്ത്യയുടെ ഒരു ട്രക്കും അതിര്‍ത്തിയിലെ 11 വീടുകളും അിക്കിരയായി. കെര്‍നിയിലാണ് കനത്ത വെടിവെപ്പ് നടന്നത്. അതിര്‍ത്തിയ്ക്കപ്പുറത്തെ ഒരു പെട്രോള്‍ ബങ്കും കത്തി നശിച്ചു.












Click it and Unblock the Notifications