റിപ്പബ്ലിക് ദിനപരേഡിന് സൈന്യം കുറയും
റിപ്പബ്ലിക് ദിനപരേഡിന് സൈന്യം കുറയും
ഡിസംബര്‍ 26, 2001
ദില്ലി: അതിര്‍ത്തികളില്‍ കൂടുതല്‍ പട്ടാളക്കാരെ വിന്യസിച്ചിരിക്കുന്നതിനാല്‍ റിപ്പബ്ലിക് ദിന പരേഡിന് സൈന്യ വ്യൂഹം കുറയും. ജനവരി 15ന് നടക്കേണ്ട വാര്‍ഷിക കരസേനാദിന പരേഡ് റദ്ദാക്കിയിട്ടുണ്ട്.
റിപ്പബ്ലിക്ദിന പരേഡ് ഒഴിവാക്കുന്നതിനെക്കുറിച്ചും കേന്ദ്ര മന്ത്രിസഭ ആലോചിക്കുന്നുണ്ട്.
പരേഡിന് ആവശ്യമായത്രയും സൈനികരെ നീക്കിവയ്ക്കാന്‍ തല്ക്കാലം കഴിയാത്തതിനാലാണ് വാര്‍ഷിക കരസേനാദിന പരിപാടികള്‍ റദ്ദാക്കിയത്. ഇന്ത്യന്‍ കരസേനയുടെ ശക്തിപ്രകടനമായാണ് കരസേനയുടെ വാര്‍ഷികദിന പരേഡിനെ കണക്കാക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഈ പരേഡ് റദ്ദാക്കുന്നത്.
ഇക്കുറി റിപ്പബ്ലിക് ദിന പരേഡിന് ആവശ്യമായത്ര ടാങ്കുകളോ, സൈനികരോ, പടക്കോപ്പുകളോ ഉണ്ടാകില്ലെന്ന് പ്രതിരോധമന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 13ന് നടന്ന പാര്‍ലമെന്റ് ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും സൈന്യങ്ങളെ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുകയാണ്.












Click it and Unblock the Notifications