മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം: ഹസ്സന്‍
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പെരുമാറ്റച്ചട്ടം തയ്യാറാക്കുമെന്ന് മന്ത്രി എം.എം. ഹസ്സന്‍. എന്നാല്‍ ഈ പെരുമാറ്റച്ചട്ടം മാധ്യമങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേ സമയം പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടമെന്ന തന്റെ അഭിപ്രായം മഹാ അബദ്ധമൊന്നുമല്ല. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പോട്ടോയില്‍ പോലും മാധ്യമങ്ങല്‍ക്ക് നിയന്ത്രണം ഉദ്ദേശിച്ചിരുന്നു. പിന്നീട് അത് മാറ്റിയതാണ്.
പത്തനംതിട്ട സംഭവം ചില മാധ്യമങ്ങള്‍ അനാവശ്യമായി വളച്ചൊടിച്ചതിനെ മന്ത്രി വിമര്‍ശിച്ചു. ആ സംഭവം ഊതിപ്പെരുപ്പിച്ച് വഷളാക്കാന്‍ ചില മാധ്യമങ്ങള്‍ കരുതിക്കൂട്ടി ശ്രമിച്ചെന്ന് അദ്ദേഹം പറഞ്ഞു.
പത്രസ്വാതന്ത്യ്രത്തോടൊപ്പം വ്യക്തിസ്വാതന്ത്യ്രവും വേണമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് മന്ത്രി പറഞ്ഞു.
ഇപ്പോഴത്തെ ദൃശ്യമാധ്യമങ്ങള്‍ പലതും കാണിക്കുന്നത് വാര്‍ത്തയല്ല മറിച്ച് വീക്ഷണമാണ്. ഇത് ജനങ്ങളില്‍ ആശയക്കുഴപ്പം വര്‍ധിപ്പിക്കാനേ ഉപകരിക്കൂ. - ഹസ്സന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications