ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു
തിരുവനന്തപുരം: പൂന്തുറയില്‍ ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് സെബാസ്റ്യന്‍ എന്നയാളെ പൊലീസ് അറസ്റ് ചെയ്തു.
ശാലിനി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. പള്ളിമണി കാട്ടിത്തരാമെന്ന് പറഞ്ഞ് പൂന്തുറ സെന്റ് തോമസ് പള്ളിയിലേക്ക് കൂട്ടികൊണ്ടുപോയാണ് സെബാസ്റ്യന്‍ കുട്ടിയെ ബലാത്സംഗം ചെയ്തത്.
ക്രിസ്മസ് ദിനം തൊട്ടേ ശാലിനിയെ കാണാതായിരുന്നു. സെബാസ്റ്യന്റെ കൂടെ കുട്ടിയെ കണ്ടിരുന്നുവെന്ന് ചിലര്‍ പറഞ്ഞതിനെ തുടര്‍ന്ന് പൊലീസ് അയാളെ ചോദ്യം ചെയ്തു. ചോദ്യംചെയ്യലില്‍ സെബാസ്റ്യന്‍ കുറ്റം സമ്മതിച്ചു.
ഇയാള്‍ നല്‍കിയ സൂചനയെ തുടര്‍ന്ന് സെന്റ് തോമസ് ചാപ്പലിന്റെ മേടയില്‍ നിന്ന് ഡിസംബര്‍ 26 ബുധനാഴ്ച പുലര്‍ച്ചെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൂന്തുറ സെന്റ്തോമസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശാലിനി.












Click it and Unblock the Notifications