രാധാകൃഷ്ണ മേനോന്‍ ഓംബുഡ്സ്മാനായി അധികാരമേറ്റു
തിരുവനന്തപുരം: ഓംബുഡ്സ്മാനായി ജസ്റിസ് കെ. പി. രാധാകൃഷ്ണ മേനോന്‍ ഡിസംബര്‍ 26 ബുധനാഴ്ച അധികാരമേറ്റു. ഗവര്‍ണര്‍ സുഖ്ദേവ് സിംഗ് കാംഗ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലികൊടുത്തു.
വിപുലമായ അധികാരങ്ങളുള്ള ഒരു അന്വേഷണ ഏജന്‍സി കൂടിയുണ്ടെങ്കിലേ ഫലപ്രദമായി പ്രവര്‍ത്തിക്കാനാവൂവെന്ന് അധികാരമേറ്റതിനു ശേഷം രാധാകൃഷ്ണമേനോന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
മുഖ്യമന്ത്രി എ. കെ. ആന്റണിയും മന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications