മുലാനാ മസൂദ് അസ്ഹര്‍ അറസ്റില്‍
ഇസ്ലാമബാദ്: ജയിഷ്-എ-മുഹമ്മദിന്റെ തലവന്‍ മുലാനാ മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ രണ്ടാമതും അറസ്റ് ചെയ്തു.
പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതിനും ക്രമസമാധാനനില വഷളാക്കിയതിനുമാണ് മസൂദിനെ അറസ്റ് ചെയ്തത്. ഡിസംബര്‍ 25 ചൊവാഴ്ച രാത്രിയായിരുന്നു അറസ്റ്. അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്നാണ് അറസ്റ്.
ഡിസംബര്‍ 23നും മസൂദിനെ പൊലീസ് അറസ്റ് ചെയ്തിരുന്നു. ഏതാനും മണിക്കൂറുകള്‍ ചോദ്യം ചെയ്ത ശേഷം മസൂദിനെ വിട്ടയക്കുകയായിരുന്നു.
1999 ഡിസംബറില്‍ റാഞ്ചികള്‍ തട്ടികൊണ്ടുപോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരെ മോചിപ്പിക്കുന്നതിനായി ഇന്ത്യാ സര്‍ക്കാര്‍ മസൂദിനെ ജയിലില്‍ നിന്നും മോചിപ്പിച്ചിരുന്നു.












Click it and Unblock the Notifications