ഒസാമ ബിന്‍ ലാദന്‍ മരിച്ചു?
ഇസ്ലാമബാദ്: ഒസാമ ബിന്‍ ലാദന്‍ ശ്വാസകോശ സംബന്ധമായ അസുഖം മൂലം തോറ ബോറയില്‍ മരിച്ചെന്ന് ഒരു പാകിസ്ഥാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഒരു താലിബാന്‍ നേതാവിനെ ഉദ്ധരിച്ചുകൊണ്ടാണ് പത്രം ലാദന്റെ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാകിസ്ഥാന്‍ റിപ്പോര്‍ട്ടറിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ഡിസംബര്‍ ആദ്യമാണത്രെ ലാദന്‍ മരിച്ചത്.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അംഗരക്ഷകരും ചില താലിബാന്‍ സുഹൃത്തുക്കളും ശവസംസ്കാരവേളയില്‍ പങ്കെടുത്തു. മൃതദേഹം കുഴിയിലേക്ക് വെക്കുമ്പോള്‍ ആദര സൂചകമായി അംഗരക്ഷകര്‍ ആകാശത്തേക്ക് വെടിവെച്ചു- റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎസിന്റെയും വടക്കന്‍ സഖ്യത്തിന്റെയും സൈനികര്‍ ലാദനു വേണ്ടി തിരച്ചില്‍ നടത്തുകയാണെങ്കിലും ജീവനോടെയോ അല്ലാതെയോ അവര്‍ക്ക് ലാദനെ കിട്ടില്ലെന്ന് താലിബാന്‍ നേതാവ് പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications