കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് വിമാനങ്ങള്‍ക്ക് നിരോധനം

  • By Staff
Google Oneindia Malayalam News

പാക് വിമാനങ്ങള്‍ക്ക് നിരോധനം
ഡിസംബര്‍ 27, 2001

ദില്ലി: ഇന്ത്യയുടെ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പാക് വിമാനങ്ങള്‍ പറക്കുന്നത് ഇന്ത്യ നിരോധിച്ചു.

ഡിസംബര്‍ 27 വ്യാഴാഴ്ച നടന്ന കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതിയോഗമാണ് ഈ തീരുമാനം എടുത്തത്. യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വിദേശകാര്യമന്ത്രി ജസ്വന്ത് സിംഹാണ് വാര്‍ത്താസമ്മേളനത്തില്‍ ഈ തീരുമാനം അറിയിച്ചത്.

ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഹൈക്കമ്മീഷന്‍ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം 50 ശതമാനമായി വെട്ടിച്ചുരുക്കാനും തീരുമാനിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഈ തീരുമാനം നടപ്പാക്കും. ഇപ്പോള്‍ ഹൈക്കമ്മീഷന്‍ ഓഫിസുകളില്‍ 110 ജീവനക്കാരാണ് ജോലിചെയ്യുന്നത്.

തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഇനി ഇന്ത്യപൊറുക്കുകയില്ലെന്നും ഇന്ത്യ പാകിസ്ഥാന് താക്കീത് നല്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X