കല്‍ക്കരി കേസ്: ജയലളിതയെ കുറ്റവിമുക്തയാക്കി
ചെന്നൈ: കല്‍ക്കരി ഇറക്കുമതി കേസില്‍ എഐഎഡിഎംകെ നേതാവ് ജയലളിതയെയും മറ്റുള്ളവരെയും പ്രത്യേക കോടതി കുറ്റവിമുക്തരാക്കി.
കേസില്‍ കുറ്റമാരോപിക്കപ്പെട്ടവര്‍ നിയമവിരുദ്ധമായ വഴികളിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കിയെന്ന് സംശയലേശമന്യേ തെളിയിക്കാനായിട്ടില്ലെന്ന് പ്രത്യേക കോടതി ജഡ്ജി എസ്. എസ്. പി. ധര്‍വേഷ് വ്യക്തമാക്കി.
സര്‍ക്കാരിന് ആറര കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന ആരോപണവും തെളിയിക്കപ്പെട്ടിട്ടില്ലെന്ന് വിധിന്യായത്തില്‍ പറഞ്ഞു.
ഇതോടെ ജയലളിത വീണ്ടും മുഖ്യമന്ത്രിയാവുന്നതിന് കൂടുതല്‍ സാധ്യത തെളിഞ്ഞു. നേരത്തെ ജയലളിതയെ ചെന്നൈ ഹൈക്കോടതി കുറ്റവിമുക്തയാക്കിയിരുന്നു.












Click it and Unblock the Notifications