കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരക്ഷാകാര്യ സമിതി വീണ്ടും ചേരുന്നു

  • By Staff
Google Oneindia Malayalam News

സുരക്ഷാകാര്യ സമിതി വീണ്ടും ചേരുന്നു
ഡിസംബര്‍ 27, 2001

ദില്ലി: കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി വീണ്ടും യോഗം ചേരുന്നു.ഡിസംബര്‍ 27 വ്യാഴാഴ്ച വൈകീട്ടാണ് വീണ്ടും യോഗം ചേരുന്നത്.

ഡിസംബര്‍ 26 ബുധനാഴ്ച യോഗം ചേര്‍ന്നെങ്കിലും പ്രതിരോധ വകുപ്പ് മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന് പങ്കെടുക്കാനാവാത്തതുകൊണ്ട് തീരുമാനമൊന്നുമെടുക്കാതെ പിരിഞ്ഞു.

പാകിസ്താന്റെ പ്രീയ രാഷ്ട്ര പദവിയും പാക് വിമാനങ്ങള്‍ ഇന്ത്യയ്ക് മുകളില്‍ പറക്കുന്നതും തുടരുന്നത് യോഗത്തിന്‍ പരിശോധിക്കും. ഇവ തുടരണമോയെന്നതാണ് സമിതിയുടെ മുന്നിലുള്ള വിഷയം.

ബുധനാഴ്ച പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അതിര്‍ത്തിയിലെ സ്തിതിഗതികള്‍ സുരക്ഷാസമിതി ചര്‍ച്ച ചെയ്തു.

അതിര്‍ത്തിയിലെ അവസ്ഥ വീക്ഷിക്കാനായി പ്രതിരോധമന്ത്രി സിയാച്ചിന്‍ മഞ്ഞുമലകളിലേയ്ക് പോയിരുന്നു. മോശപ്പെട്ട കാലാവസ്ഥകാരണം അദ്ദേഹത്തിന് മടങ്ങിവരാനാവാത്തതുകൊണ്ട് കൂടുതല്‍ പ്രതിരോധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനായില്ല.

ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാന്‍ മന്ത്രിമാരെ വിവിധ രാജ്യങ്ങളുടെ തലസ്താനങ്ങളിലേക്ക് അയയ്കുന്നതിനെകുറിച്ച് വ്യാഴാഴ്ചത്തെ യോഗം ചര്‍ച്ച ചെയ്തേയ്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X