കയര്‍സമരം പിന്‍വലിച്ചു
തിരുവനന്തപുരം: കയര്‍തൊഴിലാളിസമരം പിന്‍വലിച്ചു. മന്ത്രിമാരായ ബാബുദിവാകരന്‍, കെ.ആര്‍. ഗൗരിയമ്മ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന രണ്ടാംവട്ട ചര്‍ച്ചയെത്തുടര്‍ന്നാണ് കയര്‍ തൊഴിലാളി സമരം പിന്‍വലിച്ചത്.
സംയുക്ത സമരസമിതി മുന്നോട്ടു വച്ച ഡിമാന്റുകള്‍ രണ്ടാം വട്ട ചര്‍ച്ചയില്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തൊഴിലാളി യൂണിയനുകള്‍ തയാറായത്. കയറിന്റെ വാങ്ങല്‍ വിലയില്‍ മൂന്നു ശതമാനം വര്‍ദ്ധന വരുത്തി തൊഴിലാളികളുടെ നിലവിലുളള കൂലിയും ക്ഷാമബത്തയും നല്‍കാന്‍ യോഗത്തില്‍ ധാരണയായി. കയര്‍ വ്യവസായ ബന്ധ സമിതി ഒരു മാസത്തിനകം പുനഃസംഘടിപ്പിക്കും.
കയറുല്പന്നങ്ങള്‍ക്കുള്ള റിബേറ്റ് പുനഃസ്ഥാപിക്കാനും റിബേറ്റ് കുടിശിക നല്‍കാനും കേന്ദ്രസര്‍ക്കാരും ആസൂത്രണ കമ്മീഷനുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.












Click it and Unblock the Notifications