കെട്ടുന്നെങ്കില്‍ല്‍ല്‍ല്‍ല്‍..... ഇങ്ങനെ വേണം.......
കോഴിക്കോട് : വെളള ബെല്‍ബോട്ടം പാന്റ്സ്, വീതിയുളള ബെല്‍ട്ട്, ചുവന്ന ഷര്‍ട്ട്, പിന്നെയൊരു കൂളിംഗ് ഗ്ലാസും കൈയിലൊരു റോസാപ്പൂവും. കല്യാണദിവസം ചാലപ്പുറത്തെ മുഹമ്മദ് നവാസ് വീട്ടില്‍ നിന്നിറങ്ങിയത് ജയന്‍ യൂണിഫോമില്‍.
ജെ.സി.ബി.യാണ് വരന്റെ വാഹനം. അമിട്ടും മാലപ്പടക്കവും പൊട്ടിച്ച് വരനെ വരവേറ്റപ്പോള്‍ കാണികള്‍ക്കൊരു മുത്തമെറിഞ്ഞ് കൈകള്‍ ഇരുവശത്തേയ്ക്കു വിരിച്ച് ജയന്‍വരന്‍ മണ്ഡപത്തില്‍ കാത്തിരുന്ന ഷാബാനയുടെ അടുത്തേയ്ക്കു നീങ്ങി. പൊലിമ കൂട്ടാന്‍ പശ്ചാത്തലത്തില്‍ ഗാനം..... ഉല്ലാസപ്പൂത്തിരികള്‍ കണ്ണിലണിഞ്ഞവളേ........
നവാസിന്റെ കൂട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചതനുസരിച്ചാണ് നവാസ് ജയന്റെ വേഷത്തില്‍ കല്യാണസ്ഥലത്തെത്താന്‍ തീരുമാനിച്ചത്. ചാലപ്പുറത്തെ എഫ്.എഫ്.സി.ക്ലബ് അംഗങ്ങള്‍ക്ക് വിവാഹത്തില്‍ പുതുമ വേണമെന്ന് നിര്‍ബന്ധമാണ്. മണിക്കൂറിന് ആയിരം രൂപ നിരക്കില്‍ ജെ.സി.ബി. വാടകയ്ക്കെടുത്താണ് വരനെ പന്നിയങ്കര സുമംഗലി കല്യാണ മണ്ഡപത്തിലെത്തിച്ചത്.
ദേശീയ പാതയില്‍ ആര്‍പ്പു വിളിയും ആഘോഷവുമായി വരന്‍ അടിച്ചു പൊളിച്ച് മുന്നേറുമ്പോള്‍ ഇരുവശത്തും കാര്യമറിയാതെ കാണികള്‍ അന്തം വിട്ടു നിന്നു.












Click it and Unblock the Notifications