അണ്വായുധശേഷിയില്‍ ഇന്ത്യ മുന്നിലെന്ന്
തൃശൂര്‍: ആണവസാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഇന്ത്യ അയല്‍രാഷ്ട്രങ്ങളേക്കാള്‍ ഏറെ മുന്നിലാണെന്ന് ആണവോര്‍ജ്ജ കമ്മീഷന്‍ ചെയര്‍മാന്‍ അനില്‍ കകോദ്കര്‍ പറഞ്ഞു. ഡിസംബര്‍ 27 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശത്രുക്കളുടെ ആക്രമണമുണ്ടായാല്‍ അതിനെ എതിര്‍ക്കാനുള്ള മികച്ചശേഷി നമുക്കുണ്ട്. ആണവായുധങ്ങള്‍ സൈനികാവശ്യങ്ങള്‍ക്ക് പ്രയോഗിക്കാനും ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശത്രുപക്ഷത്തുനിന്നുള്ള അണ്വായുധങ്ങളെ ഫലപ്രദമായി ചെറുക്കാനും ഇന്ത്യയ്ക്ക് കഴിയും. - അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications