ശിവഗിരി തീര്‍ഥാടനം ഞായറാഴ്ച തുടങ്ങും
തിരുവനന്തപുരം: 61-ാമത് ശിവഗിരി തീര്‍ഥാടനം ഡിസംബര്‍ 30 ഞായറാഴ്ച തുടങ്ങും. ജനവരി ഒന്നുവരെയാണ് തീര്‍ഥാടനം.
30ന് നടക്കുന്ന തീര്‍ഥാടനസമ്മേളനം മുഖ്യമന്ത്രി എ. കെ. ആന്റണി ഉദ്ഘാടനം ചെയ്യും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചടങ്ങില്‍ അധ്യക്ഷനായിരിക്കും. 31ന് നടക്കുന്ന സമ്മേളനം കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ ഉദ്ഘാടനം ചെയ്യും.
വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ശിവഗിരി മഠം വര്‍ക്കിംഗ ്പ്രസിഡന്റ് സ്വാമി സൂക്ഷാമാന്ദ, ജനറല്‍ സെക്രട്ടറി സുഭഗാനന്ദ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
കള്ള് ഷാപ്പുകള്‍ വ്യക്തികളെ ഏല്പിക്കണമെന്ന കെപിസിസി നിര്‍ദേശത്തെ അനുകൂലിക്കുന്ന വെള്ളാപ്പള്ളി നടേശനെ അധ്യക്ഷനായി നിയോഗിച്ചത് ശരിയാണോ എന്ന ചോദ്യത്തിന് വെള്ളാപ്പള്ളി നടേശന്‍ മദ്യകച്ചവടം നടത്തുന്നില്ലെന്നാണ് തങ്ങളുടെ അറിവെന്ന് സൂക്ഷ്മാനന്ദ പറഞ്ഞു.












Click it and Unblock the Notifications